ഗ്രാസിം ഭൂമി തിരിച്ചെടുത്ത് പ്രവാസികൾക്ക് വ്യവസായാവശ്യത്തിന് നൽകണം

ഗ്രാസിം ഭൂമി തിരിച്ചെടുത്ത് പ്രവാസികൾക്ക് വ്യവസായാവശ്യത്തിന് നൽകണം മാവൂർ: ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുത്ത് പ്രവാസികൾക്ക് വ്യവസായം ആരംഭിക്കുന്നതിന് വിട്ടുനൽകണമെന്ന് കേരള പ്രവാസി സംഘം മാവൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ പുനരധിവാസ പദ്ധതികളെപ്പറ്റി സി.വി. ഇഖ്ബാൽ സംസാരിച്ചു. രവീന്ദ്രൻ കുന്ദമംഗലം, എം. ധർമജൻ, വി. ബാലകൃഷ്ണൻ നായർ, പുതുക്കുടി സുരേഷ്, അഷ്റഫ് മാവൂർ എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. photo mvr pravasi കേരള പ്രവാസി സംഘം മാവൂർ മേഖല സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു വാനോളം പൊടി; റോഡിലൂടെ കണ്ണടച്ച് യാത്ര ചേളന്നൂർ: തിരക്കേറിയ റോഡിലെ പൊടിശല്യംമൂലം ജനങ്ങൾ പൊറുതിമുട്ടി. ചേളന്നൂർ കുമാരസ്വാമി- നരിക്കുനി റോഡിലെ പൊടിശല്യം മൂലം കണ്ണും മൂക്കും അടച്ച് യാത്രചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങൾ. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡി​െൻറ അറ്റകുറ്റപണികൾക്കിറക്കിയ ക്വാറി വേസ്റ്റാണ് ജനങ്ങൾക്ക് ദുരിതാകുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ പ്രദേശമാകെ പൊടിയിലമരുകയാണ്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുേമ്പാൾ കണ്ണുതുറക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. കുമാരസ്വാമി മുതൽ തെരുവത്തുതാഴംവരെയുള്ള ഭാഗമാണ് പൊടിയിലമരുന്നത്. പാലത്ത് ബസാറിലെ പലവ്യാപാരികൾക്കും പൊടിശല്യംമൂലം ശ്വാസതടസ്സവും മറ്റ് അസുഖങ്ങളും ബാധിച്ചിരിക്കുകയാണ്. റോഡി​െൻറ ശോച്യാവസ്ഥക്കെതിരെ അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മഴക്കാലത്തെ ചളിശല്യം ഒഴിവാക്കാനും റോഡ് ഉയർത്താനും ക്വാറിവേസ്റ്റായിരുന്നു ഇറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.