ഗൗരിലങ്കേഷ് അനുസ്മരണം: വിദ്യാർഥികളുടെ തെരുവു നാടകം അരങ്ങേറി

ഫറോക്ക്: ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം ഗൗരിലങ്കേഷ് അനുസ്മരണാർഥം തെരുവു നാടകം അവതരിപ്പിച്ചു. സോഷ്യോളജി വിഭാഗം വിദ്യാർഥികൾ തന്നെയാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏഴു മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ ഗൗരിലങ്കേഷിനെ കൂടാതെ ജുനൈദ്, രോഹിത് വെമൂല, ഗോവിന്ദ് വൻസാരെ എന്നിവരുടെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു. രണ്ടാം വർഷ വിദ്യാർഥികളായ ചന്ദന, ജോയ്സ്, നിഹാൽ, നവ്യ, മൈമൂന എന്നിവർ പ്രധാന വേഷങ്ങളിലെത്തി. ഒന്നാം വർഷ വിദ്യാർഥികളായ അപർണ, ശാന്തി, ചന്ദന, രണ്ടാം വർഷ വിദ്യാർഥികളായ സാജിത, ഹർഷ, നിഷ്നി, ഋദിക്, അമൽ സന, ഷമീം എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പടം : gowri1 gowri2.jpg ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ഗൗരി ലങ്കേഷ് അനുസ്മരണത്തോടനുബന്ധിച്ച് കാമ്പസിൽ നടത്തിയ തെരുവുനാടകം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.