കാർ നടപ്പാതയിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്ക്

കാർ നടപ്പാതയിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്ക് കോഴിക്കോട്: നിയന്ത്രണം വിട്ട കാർ നടപ്പാതയുടെ കൈവരിയിലേക്ക് ഇടിച്ചു കയറി അഞ്ചു വിദ്യാർഥികൾക്ക് പരിക്കേറ്റു. ചേവരമ്പലം ജങ്ഷനു സമീപം ശനിയാഴ്ച പുലർച്ചെ 12നുശേഷമാണ് അപകടം. കാറിലുണ്ടായിരുന്ന കുന്ദമംഗലം ഐ.ഐ.എമ്മിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അഭിമന്യു(24), അമോദ്(25), അഞ്ജലി(24), സൗരവ് (24), ഋതിക(25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജലിയും അമോദും തീവ്രപരിചരണ വിഭാഗത്തിലാണ്. കാറി​െൻറ മുൻഭാഗം മുഴുവനായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ചേവായൂർ പൊലീസെത്തി കാർ സംഭവസ്ഥലത്തുനിന്ന് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.