പ്രളയ ദുരിതാശ്വാസം: വിഭവസമാഹരണ സിറ്റിങ്​ തിങ്കളാഴ്​ച മുതൽ

കോഴിക്കോട്: പ്രളയത്തിൽ തകർന്നവരെ സഹായിക്കാൻ ജില്ലയിൽ ഇൗ മാസം പത്തു മുതൽ 15 വരെ മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സിറ്റിങ്ങിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ സ്വീകരിക്കും. ചെക്കും ഡി.ഡി.യുമായി സംഭാവനകൾ സ്വീകരിക്കുമെന്ന് വിഭവസമാഹരണത്തിൽ ജില്ലയുടെ ചുമതല വഹിക്കുന്ന സ്പെഷൽ ഓഫിസർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിദ്യാലയങ്ങളിലും വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത തുക സ്വീകരിക്കും. ഹയർസെക്കൻഡറി, കോളജ് തലങ്ങളിലും ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾ നൽകുന്ന തുക ഹെഡ്മാസ്റ്റർമാർ സ്വരൂപിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും മറ്റ് ജനപ്രതിനിധികളും വിഭവ സമാഹരണത്തിൽ പെങ്കടുക്കും. എല്ലാ സർക്കാർ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നവകേരള നിർമിതിക്കായി സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കലക്ടർ യു.വി. ജോസ്, സബ് കലക്ടർ വി. വിഘ്നേശ്വരി, എ.ഡി.എം ടി. ജനിൽകുമാർ, സീനിയർ ഫിനാൻസ് ഓഫിസർ എം.കെ. രാജൻ, അസി. കലക്ടർ കെ.എസ്. അഞ്ജു എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു. വിഭവ സമാഹരണത്തിനായി സിറ്റിങ് നടക്കുന്ന സ്ഥലവും തീയതിയും. കോഴിക്കോട്: െസപ്റ്റംബർ 10-15 വൈകീട്ട് മൂന്നു മണി മുതൽ ഏഴു വരെ. ഫറോക്ക്: സെപ്റ്റംബർ 10 -ഒമ്പത് മണി മുതൽ 12 വരെ. വടകര: സെപ്റ്റംബർ 11 -രാവിലെ ഒമ്പത് മണി മുതൽ 12 വരെ. കുറ്റ്യാടി: സെപ്റ്റംബർ 11 -വൈകീട്ട് മൂന്നു മണി മുതൽ ഏഴു വരെ. താമരശ്ശേരി: സെപ്റ്റംബർ 12 -രാവിലെ ഒമ്പതു മണി മുതൽ 12 വരെ. മുക്കം: സെപ്റ്റംബർ 13 -വൈകീട്ട് മൂന്നു മണി മുതൽ ഏഴുവരെ. കൊയിലാണ്ടി: സെപ്റ്റംബർ 15 -രാവിലെ ഒമ്പത് മണി മുതൽ 12 വരെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.