കോഴിക്കോട്: പ്രളയംബാധിച്ച മേഖലകളിൽ ഫാമിലി വെഡിങ് സെൻററിെൻറ പ്രവർത്തനം മാതൃകയാകുന്നു. ഒരൊറ്റ ഫാമിലിയായി കേരളം' എന്ന കാമ്പയിെൻറ ഭാഗമായി ഫാമിലി വെഡിങ് ഗ്രൂപ്പിെൻറ വടകര, മേഞ്ചരി, കുന്ദമംഗലം, മേപ്പാടി ശാഖകളിൽനിന്നുള്ള അമ്പതോളംവരുന്ന സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തനം നടത്തിവരുന്നത്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രളയത്തിൽ മുങ്ങിയ കാലടി സംസ്കൃത സർവകലാശാലയുടെ ഹോസ്റ്റലുകൾ, കാൻറീൻ, പെയിൻറിങ് വിഭാഗം തുടങ്ങിയവ വൃത്തിയാക്കി. ഫാമിലി ഗ്രൂപ്പ് എം.ഡി മുജീബ്റഹ്മാെൻറ നേതൃത്വത്തിലാണ് പ്രവർത്തനം. ഫാമിലി ഗ്രൂപ്പിെൻറ അംഗങ്ങൾക്ക് കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീമിെൻറ നേതൃത്വത്തിൽ േകാഴിക്കോട് യാത്രയയപ്പ് നൽകി. അബ്ദുൽ ബാരി (ഫാമിലി ഗ്രൂപ്പ് എം.ഡി) സ്വാഗതം പറഞ്ഞു. മുജീബുറഹ്മാൻ (ഫാമിലി ഗ്രൂപ്പ് എം.ഡി) അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറിയും വാർഡ് മെംബറുമായ ബാബുമോൻ, വാർഡ് മെംബർ ബൈജു, ബിൽഡിങ് ഒാണർ ഫൈസൽ, വനിത നാസർ, െഎ.കെ. ഗ്രൂപ്പ് ചെയർമാൻ ഇമ്പിച്ചി ഹാജി എന്നിവർ സംസാരിച്ചു. മാനേജിങ് പാർട്ണർമാരായ സുബൈർ, നിഷാദ്, സജീർ, സമീർ, റിയാസ്, ജംഷി, സുഹൈൽ എന്നിവർ പെങ്കടുത്തു. അബ്ദുൽ സലാം കെ.ടി (ഫാമിലി ഗ്രൂപ്പ് എം.ഡി) നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.