മന്ത്രിമാരുടെ വിദേശപര്യടനം അനുചിതം -പ്രവാസി കോൺഗ്രസ്​

കോഴിക്കോട്: മന്ത്രിമാരുടെ വിദേശപര്യടനം അനുചിതമാണെന്നും പ്രകൃതിദുരന്തത്തിൽ അനർഹർക്ക് സഹായം ലഭ്യമാക്കുന്നത് ഒഴിവാക്കാൻ ജില്ലാ തലത്തിൽ സർവകക്ഷി യോഗം വിളിച്ചുകൂട്ടണമെന്നും പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എലിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വാർഡ് തലങ്ങളിൽ ജാഗ്രത പുലർത്തുകയും പ്രതിരോധമരുന്നുകൾ വിതരണംചെയ്യുകയും വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.കെ. സീതി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞുട്ടി പൊന്നാട് യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എ. മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബാബു കരിപ്പാല, ജില്ല ഭാരവാഹികൾ തുണ്ടിയിൽ മൂസഹാജി, ആർ.കെ. രാജീവൻ, എം.കെ. കുഞ്ഞബ്ദുല്ല, ഷമീർ കൊമ്മേരി, കെ.എൻ.എ അമീർ, ജമാൽ മൊകേരി, അസീസ് കാപ്പാട്, കല്ലറ കുഞ്ഞമ്മദ്, കോവുമ്മൽ അമ്മദ്, കെ.എം. ബാലകൃഷ്ണൻ നായർ, അബൂബക്കർ പേരാമ്പ്ര, മുസ്തഫ എന്നിവർ സംസാരിച്ചു. സി.കെ. അബ്ബാസ് സ്വാഗതവും അബ്ദുസ്സലാം പന്നിയങ്കര നന്ദിയും പറഞ്ഞു. ജില്ല സെക്രട്ടറിയായി കെ.എം. ബാലകൃഷ്ണൻ നായരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.