കൈപുസ്​തകം പ്രകാശനം ചെയ്തു

കോഴിക്കോട്: പകർച്ചവ്യാധികളുടെ നിയന്ത്രണവും പ്രതിരോധവും മനസ്സിലാക്കാൻ കുട്ടികളിലേക്ക് കൈപുസ്തകം എത്തിക്കുന്നു. സ്കൂൾ വിദ്യാർഥികൾക്കായുള്ള 'രോഗപ്രതിരോധം കുട്ടിക്കാലത്തുതന്നെ' എന്ന കൈപുസ്തകത്തിലാണ് പ്രധാനപ്പെട്ട പകർച്ച വ്യാധികളെക്കുറിച്ചും അവയുടെ ലക്ഷണങ്ങൾ, രോഗ പകർച്ചരീതി, നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ജില്ല മാസ് മീഡിയ വിഭാഗവും ജില്ല മെഡിക്കൽ ഓഫിസുമാണ് കൈപുസ്തകം തയാറാക്കിയത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ പുസ്തകം പ്രകാശനം ചെയ്തു. ജില്ല കലക്ടർ യു.വി. ജോസ്, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. വി. ജയശ്രീ, ഡോ. ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.