യു.ടി. തിഥിൻരാജ്​ അനുസ്​മരണവും അവാർഡ്​ ദാനവും

കോഴിക്കോട്: യു.ടി. തിഥിൻരാജ് ട്രസ്റ്റി​െൻറ യു.ടി. തിഥിൻരാജ് അനുസ്മരണവും അവാർഡ് ദാനവും മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ യു.ടി. രാജൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി​െൻറ അവാർഡ് നിപ രോഗ നിർണയത്തിൽ മുഖ്യപങ്കുവഹിച്ച ഡോ. എ.എസ്. അനൂപ്കുമാറിന് മേയർ സമ്മാനിച്ചു. ചടങ്ങിൽ വിവിധ സ്കൂളുകളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളെ അനുമോദിച്ചു. പി.വി. ഗംഗാധരൻ, അഡ്വ. എം. രാജൻ, ഭാസി മലാപ്പറമ്പ്, എ.ടി. അബ്ദുല്ലക്കോയ, അഡ്വ. കെ.കെ. കൃഷ്ണകുമാർ, കെ.പി. നായർ, കമാൽ വരദൂർ, ഡോ. എ.എസ്. അനൂപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.