തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വ്യാപക ഉരുൾപൊട്ടൽ സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് ജനാധിപത്യ കർഷക യൂനിയൻ സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ ആവശ്യപ്പെട്ടു. 25ഓളം സ്ഥലങ്ങളിലാണ് ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. നിരവധി കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന കൂമ്പാറ മേഖലയിലാണ് എട്ടിടങ്ങളിൽ ഉരുൾപൊട്ടിയത്. ദുരന്തത്തിെൻറ കെടുതികൾ നിലനിൽെക്കയാണ് ധൃതിപ്പെട്ട് കരിങ്കൽ ഖനനത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കൂമ്പാറ പുഴ: ഒരു കിലോമീറ്റർ നീളത്തിൽ സംരക്ഷണഭിത്തി തകർന്നു കെട്ടിടങ്ങൾ അപകട ഭീഷണിയിൽ തിരുവമ്പാടി: കൂമ്പാറ പുഴയുടെ സംരക്ഷണഭിത്തി തകർന്ന് കെട്ടിടങ്ങൾ അപകട ഭീഷണിയിൽ. കൂമ്പാറ പാലം മുതൽ ആനയോട് വരെ ഒരു കി.മീറ്റർ ദൂരത്തിലാണ് പുഴയോരം ഒലിച്ചുപോയത്. പുഷ്പഗിരി കുരിശുപള്ളി, കൂമ്പാറ മൃഗാശുപത്രി, സാംസ്‌കാരിക നിലയം തുടങ്ങിയവയും ഭീഷണിയിലാണ്. കടുവാക്കൽ മുഹമ്മദ് ഷെരീഫ്, ആഗസ്തി കിഴക്കരക്കാട്ട്, മുഹമ്മദ്കുട്ടി അറക്കൽ, തോമസ് മറ്റത്തിൽ, ശശിധരൻ പറയൻപ്ലാക്കത്ത് എന്നിവരുടെ സ്ഥലങ്ങളും കുരിയാക്കാട്ടിൽ വർക്കി, തോമസ് മറ്റത്തിൽ എന്നിവരുടെ കിണറുകളും നശിച്ചു. photo Thiru 2 കൂമ്പാറ പുഴയുടെ സംരക്ഷണഭിത്തി തകർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.