photo * Thiru 3 കൂടരഞ്ഞി: ആഗസ്റ്റ് പതിനഞ്ചിന് അർധരാത്രി കൽപിനി കൂരിയോട് മലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിയ തയ്യിൽ തൊടിയിൽ പ്രകാശെൻറ കുടുംബത്തിലെ നാല് അംഗങ്ങളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച 16 യുവാക്കൾക്ക് ആദരം. മൗണ്ട് ഹീറോസ് വാട്സ്ആപ് കൂട്ടായ്മയും കൂടരഞ്ഞി പൗരാവലിയും ചേർന്നാണ് രക്ഷാപ്രവർത്തകരെ ആദരിച്ചത്. വെള്ളപൊക്കം മൂലം പ്രധാന റോഡുകളിൽ ഗതാഗതം മുടങ്ങിയ സാഹചര്യത്തിലാണ് പരിക്കേറ്റവരെ ഇവർ ആശുപത്രിയിലെത്തിച്ചത് . രക്ഷപ്രവർത്തകരായ ജോമി പള്ളിക്കര, ജോബിൻ പള്ളിക്കര, ജിമ്മി കൊറ്റൊലിൽ, ജോൺസ് കളപ്പുര, അനൂപ് തുണ്ടിയിൽ, അനിൽ ട്യൂണ്ടിയിൽ, ജിന്റോ അറയ്ക്കൽ, നിജോ മ്ലാവുംകണ്ടത്തിൽ, ബിജു കൊറ്റൊലിൽ, സാജോ മഠത്തിപ്പറമ്പിൽ, ബേബി ചിറങ്ങര, ജെയ്നീഷ് നെല്ലൂരൂപാറ, ബിജു കല്ലേൽകാവിങ്കൽ, രാജ്കുമാർ ചുള്ളിക്കര, ജോബിൻസ് കളപ്പുര, ബാബു കളപ്പുര എന്നിവരെയാണ് ആദരിച്ചത്. ജോർജ് എം. തോമസ് എം.എൽ.എ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജിജി കട്ടക്കയം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസീം മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി തങ്കച്ചൻ, ജോസ് പള്ളിക്കുന്നേൽ, അനീഷ് പുത്തൻപുര, ജയേഷ് സ്രാമ്പിക്കൽ, ജോസഫ് ഇലഞ്ഞിക്കൽ, അബ്ദുൽ റഷീദ് മൗലവി, മാണി വെള്ളോപിള്ളി, പി.ടി. മാത്യു, വി.വി. ജോൺ, ടി.ജെ. റോയ്, എം.വി. വൈശാഖ്, നജീബ് കൽപൂർ, നസീർ തടപറമ്പിൽ, പി.എം. തോമസ്, ജോസ് മടപ്പള്ളി, ദീപേഷ് കൃഷ്ണൻ, ഹമീദ് ആറ്റുപുറം, വി.എ. ജോസ് മാസ്റ്റർ, ബാബു ചെല്ലന്തറയിൽ, രാജു താമരക്കുന്നേൽ, സജി കുന്നത്ത്, ഷാജി കോലോത്തുംകടവ് എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് ബേബി ചിറങ്ങര നന്ദി പറഞ്ഞു. ചടങ്ങിൽ സൗദി അറേബ്യയിലുള്ള റിയാദ് സ്നേഹതീരം മലയാളി കൂട്ടായ്മയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 25,000 രൂപയുടെ ചെക്ക് അഷറഫ് കൂടരഞ്ഞി എം.എൽ.എയെ ഏൽപിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തകർക്ക് ജോർജ് എം. തോമസ് എം.എൽ.എ ഉപഹാരം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.