മദർ തെരേസയെ അനുസ്​മരിച്ചു

ഈങ്ങാപ്പുഴ: താമരശ്ശേരി രൂപതയുടെ കീഴിലുള്ള പുതുപ്പാടി ഐ.ഇ.എൽ.ടി.എസ് പരിശീലന കേന്ദ്രത്തിൽ മദർ തെരേസ അനുസ്മരണം നടത്തി. രൂപത വികാരി ജനറാൾ ഫാ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. സി.ഒ.ഡി ഡയറക്ടർ ഫാ. ജോസഫ് മുകളേപറമ്പിൽ അധ്യക്ഷത വഹിച്ചു. ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. രൂപത ചാൻസലർ ഫാ. എബ്രാഹാം കാവിൽപുരയിടം, കോർപറേറ്റ് മാനേജർ ഫാ. ബിനോയി പുരയിടത്തിൽ, ഫാ. ബിജോ ചെമ്പരത്തിങ്കൽ, ഫാ. ജോൺസൻ കാരക്കുന്നേൽ, ഫാ. പ്രിൻസ് ഏഴാനിക്കാട്ട്, ആയിഷക്കുട്ടി സുൽത്താൻ, പ്രഫ. ചാക്കോ കാളംപറമ്പിൽ, ഫാ. സുധീപ് കിഴക്കരക്കാട്ട്, എം.എ. മത്തായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.