പിലാശ്ശേരി കാക്കേരി പാലം പുനര്‍നിർമാണം: ഇന്‍വെസ്​റ്റിഗേഷന്‍ അനുമതിയായി

കുന്ദമംഗലം: പിലാശ്ശേരി കാക്കേരി പാലം നിർമാണത്തിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്ക് 2.4 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിനെ കുന്ദമംഗലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാക്കേരി പാലം കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു പോയിരുന്നു. ആര്‍.ഇ.സി ഹയര്‍സെക്കൻഡറി സ്കൂൾ, ദയാപുരം അന്‍സാരി പബ്ലിക് സ്കൂള്‍, കൊടുവള്ളി, കരുവംപൊയില്‍, പിലാശ്ശേരി, തലപ്പെരുമണ്ണ സ്കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളുടെ ആശ്രയമായിരുന്നു ചെറുപുഴക്ക് കുറുകെയുള്ള ഈ പാലം. നേരത്തേയുണ്ടായിരുന്ന നടപ്പാലത്തിനു പകരം ജീപ്പബ്ള്‍ പാലം നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. photo Kgm:-1- കാക്കേരിയിൽ നേരത്തേയുണ്ടായിരുന്ന നടപ്പാലം Kgm:-2- കാക്കേരിയിലെ പാലം തകർന്ന നിലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലെ ബാറി​െൻറ ബോർഡ് മാറ്റി കുന്ദമംഗലം: ദേശീയപാത 766 ൽ കാരന്തൂർ ഓവുങ്ങരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന ബാറി​െൻറ ബോർഡ് എടുത്തു മാറ്റി. ഇവിടെ സ്വകാര്യ ഹോട്ടലി​െൻറ ബോർഡ് നേരത്തേ സ്ഥാപിച്ചിരുന്നു. ഹോട്ടലിൽ ബാർ അനുവദിച്ചപ്പോൾ അത് കൂടി ബോർഡിൽ എഴുതി ചേർക്കുകയായിരുന്നു. പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ ബാറി​െൻറ ബോർഡ് വന്നതോടെ നാട്ടുകാർ പ്രതിഷേധിക്കുകയും പരാതി നൽകുകയുമായിരുന്നു. ഹോട്ടലുടമക്ക് നോട്ടീസ് നൽകാൻ പഞ്ചായത്ത് തീരുമാനിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പിൽ, വൈസ് പ്രസിഡൻറ് കെ.പി. കോയ, മെംബർമാരായ ടി.കെ. സൗദ, ആസിഫ റഷീദ്, പടാളിയിൽ ബഷീർ എന്നിവരോടൊപ്പമെത്തിയ പഞ്ചായത്ത് ജീവനക്കാർ ബോർഡ് മാറ്റാൻ ശ്രമിക്കവെ ഹോട്ടലുമായി ബന്ധപ്പെട്ടവരെത്തി ബോർഡ് എടുത്തു മാറ്റുകയായിരുന്നു. ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാനും അംഗങ്ങള്‍ക്കും സ്വീകരണം നല്‍കി കുന്ദമംഗലം: പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ്‌ ഫൈസിക്കും അംഗങ്ങള്‍ക്കും കോഴിക്കോട്‌ ജില്ലയിലെ ഹജ്ജ്‌ പരിശീലകരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എം.കെ. രാഘവന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. ഷാനവാസ്‌ കുറുമ്പൊയില്‍ അധ്യക്ഷത വഹിച്ചു. പി.കെ. ബാപ്പുഹാജി, പി.കെ. അസ്സയിന്‍, കെ.പി. കോയ, മുജീബ്‌ റഹ്മാന്‍, ഷരീഫ്‌ മണിയാട്ടുകുടി, കോറോത്ത്‌ അഹമ്മദ്‌ഹാജി, വി.എം. മുഹമ്മദ്‌ ബഷീര്‍, പി.കെ. അഹമ്മദ്‌, അബ്ദുൽ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.