ബസിെൻറ ചവിട്ടുപടി മുറിഞ്ഞുവീണു; യാത്രക്കാരിക്ക് പരിക്ക്

കക്കോടി: സിറ്റി ബസി​െൻറ ചവിട്ടുപടി മുറിഞ്ഞുവീണു യാത്രക്കാരിക്ക് പരിക്ക്. പഴകിത്തുരുമ്പിച്ച ബസി​െൻറ ഡോറി​ െൻറ ചവിട്ടുപടിയുടെ പലക തകർന്നുവീണാണ് യുവതിക്ക് പരിക്കേറ്റത്. ചെറുകുളം-സിറ്റിസ്റ്റാൻഡ് റൂട്ടിലോടുന്ന സ്വകാര്യ ബസി​െൻറ ചവിട്ടുപടിയാണ് മുറിഞ്ഞുവീണത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മക്കട കമ്മിളിത്തോടിനു സമീപം ബസ് വേഗതകുറച്ച് സ്ത്രീ ഇറങ്ങുന്നതിനിടെ പലക മുറിഞ്ഞുവീഴുകയായിരുന്നു. കമ്പിയിൽ പിടികിട്ടിയതിനാൽ നിലത്തേക്ക് ഉൗർന്നുവീണ് സംഭവിക്കാവുന്ന വൻ അപകടം ഒഴിവായി. ബസി​െൻറ വിവിധ ഭാഗങ്ങൾ ദ്രവിച്ചടർന്നതാണ്. ബസി​െൻറ മുകൾഭാഗം മാസങ്ങളായി ഫ്ലക്സ് ഷീറ്റ് മറിച്ചാണ് ഒാടുന്നത്. മോേട്ടാർ വാഹന വകുപ്പി​െൻറ പരിശോധന കാര്യക്ഷമമല്ലാത്തതും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ബസ് യാത്ര നടത്തുന്നത്. ഫ്ലക്സ് ഷീറ്റ് മറച്ച് ബസ് ഒാടിക്കരുതെന്ന അധികൃതരുടെ ഉത്തരവ് ലംഘിച്ചാണ് മാസങ്ങളായി സർവിസ് നടത്തുന്നത്. ജനുവരിയിൽ ഫിറ്റ്നസ് എടുത്ത ബസിനെതിരെ നടപടി സ്വീകരിക്കുമെന്ന് എം.വി.െഎ പറഞ്ഞു. അപകടത്തെ തുടർന്ന് ബസ് ഒാടിയില്ല. photo bus top10.jpg മുകൾ ഭാഗം ഫ്ലക്സ് ഷീറ്റ് മറച്ച് ബസ് bus step.jpg ബസി​െൻറ ചവിട്ടുപടി മുറിഞ്ഞുവീണ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.