മാവൂരിൽ പ്രളയബാധിതരുടെ പട്ടികയിൽനിന്ന് അർഹതപ്പെട്ടവരെ ഒഴിവാക്കിയെന്ന് ആക്ഷേപം

മാവൂർ: പ്രളയബാധിതരുടെ പട്ടികയിൽനിന്ന് നിരവധിപേരെ റവന്യൂ അധികൃതർ ഒഴിവാക്കിയെന്ന് ആക്ഷേപം. മാവൂർ ഗ്രാമപഞ്ചായത്തിൽ 300 ലേറെ പേരെ ആനുകൂല്യം നൽകുന്നതിൽനിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപമുയർന്നത്. വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട 1375 പേരുടെ പട്ടികയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ വില്ലേജ് ഒാഫിസർക്ക് കൈമാറിയത്. എന്നാൽ, ഒട്ടേറെ പേരെ വില്ലേജ് അധികൃതർ ആനുകൂല്യത്തിൽനിന്ന് തടഞ്ഞതായാണ് പരാതി. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം ലഭിച്ചിട്ടില്ല. ചെറുപുഴയുടെ തീരത്തുള്ള കുറ്റിക്കടവ്, ചെറുപ്പ ഭാഗങ്ങളിൽ ഏറെ ഭയാനകമായ രീതിയിലാണ് വെള്ളം കയറിയിരുന്നത്. നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രവർത്തനം കൊണ്ടാണ് അപകടം ഇല്ലാതെ ആളുകളെ രക്ഷപ്പെടുത്താനായത്. ഒന്നാം നില പൂർണമായി വെള്ളത്തിൽ മുങ്ങിയ വീടുകൾപോലും ആനുകൂല്യത്തിന് അർഹരായവരുടെ പട്ടികയിൽനിന്ന് പുറത്താണ്. കുറ്റിക്കടവ് നാലാം വാർഡിൽ കെ.പി. അബ്ദുല്ലയുടെ വീട് ഇതിന് ഉദാഹരണമാണ്. വീട് പാടെ മുങ്ങിയിരുന്നു. ഒന്നര മാസത്തിനുള്ളിൽ തുടർച്ചയായി മൂന്നു തവണ വെള്ളം കയറിയ ഈ വീട്ടുകാർ പ്രളയബാധിതരുടെ പട്ടികയിൽനിന്ന് പുറത്താണ്. അർഹതപ്പെട്ടവരെ തടഞ്ഞതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അനർഹരെ ഒഴിവാക്കി , അർഹതപ്പെട്ട മുഴുവൻ ആളുകളെയും പട്ടികയിൽപെടുത്താൻ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് കലക്ടർക്കും ഡിസാസ്റ്റർ മാനേജ്മ​െൻറിനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, അനർഹരായവർ പട്ടികയിൽെപട്ടതായും ആക്ഷേപമുണ്ട്. photo mvr vellam പ്രളയബാധിതരുടെ പട്ടികയിൽനിന്നു തള്ളിയ മാവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ കുറ്റിക്കടവ് കെ.പി. അബ്ദുല്ലയുടെ വീടി​െൻറ വെള്ളപ്പൊക്കസമയത്തെ ദൃശ്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.