വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ നൽകി

കോഴിക്കോട്: പ്രളയബാധിതര്‍ക്കായി സൗത്ത് മണ്ഡലം കേന്ദ്രീകരിച്ച് എം.കെ. മുനീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള മിഷന്‍ കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ ജില്ലയിലെയും സമീപ ജില്ലയിലെയും പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍നിന്ന് വിവരശേഖരണം കഴിഞ്ഞ ആഴ്ചകളിലായി നടത്തിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ കണ്ടെത്തിയ 1000 വിദ്യാർഥികള്‍ക്ക് പഠനസാമഗ്രികൾ അടങ്ങിയ വിദ്യാഭ്യാസ കിറ്റുകളാണ് വിതരണം ചെയ്തത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് രഞ്ജിനി മുഖ്യാതിഥിയായി. എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ് കുമാര്‍ എം.എല്‍.എ എന്നിവര്‍ വിദ്യാഭ്യാസ കിറ്റ്, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വിതരണം നടത്തി. എന്‍.എസ്.എസ് വിദ്യാർഥികള്‍ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മരുന്നുകള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ വി. ജയശ്രീ ഏറ്റുവാങ്ങി. സിനിമ - സീരിയല്‍ താരങ്ങളായ സീമ ജി. നായര്‍, ബാലു മേനോന്‍, ബിന്ദു കൃഷ്ണ, അഞ്ജന അപ്പുക്കുട്ടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മിഷന്‍ കോഴിക്കോട് ജനറല്‍ സെക്രട്ടറി കെ. മൊയ്തീന്‍ കോയ സ്വാഗതവും കോ ഓഡിനേറ്റര്‍ ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി.പി. ശ്രീകല, നജ്മ, സീനത്ത്, റോഷിന്‍ കൈനടി, മനോഹരന്‍ ടി.വി.എസ്, ടെഫ പ്രസിഡൻറ് ആദം ഒജീൻറകം, സോമന്‍ ബംഗളൂരു, സ്‌കൂള്‍ പ്രിന്‍സിപ്പൽ രമ, വിമലാ ജയരാജ് എന്നിവര്‍ സംസാരിച്ചു. ab 6 കേന്ദ്ര ആരോഗ്യസംഘം കക്കോടിയിൽ പരിശോധന നടത്തി കക്കോടി: കേന്ദ്ര ആരോഗ്യസംഘം ഡെങ്കിപ്പനി ബാധിത പ്രദേശം സന്ദർശിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കക്കോടി മേടക്കുന്ന് മലയിലെ വീടുകളിൽ നാൽപതംഗ സംഘം സന്ദർശിച്ചത്. സീനിയർ എൻറമോളജിസ്റ്റ് മണിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അഞ്ച് വിദേശ പ്രതിനിധികളുമുണ്ടായിരുന്നു. കൊതുകി​െൻറ ഉറവിട നശീകരണത്തിന് കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകർക്ക് നിർദേശം നൽകി. സംഘം സാമ്പിളുകൾ ശേഖരിച്ചു. എച്ച്.െഎ പി.ടി. ജമീല, ജെ.എച്ച്.െഎ പി.സി. ബാബുരാജ്, കെ.എം. പ്രമോദ്, വി.എസ്. സുരേഷ് എന്നിവർ സംഘത്തോടൊപ്പം വീടുകളിൽ പരിശോധന നടത്തി. meda കേന്ദ്ര ആരോഗ്യസംഘം കക്കോടിയിലെ മേടക്കുന്ന് മലയിൽ സന്ദർശനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.