ഓട്ടോ തൊഴിലാളികൾ സംഭാവന നൽകി

നന്തിബസാർ: നന്തിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ ആഗസ്റ്റ് 21ന് ഓട്ടോറിക്ഷ കോഓഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം നടത്തിയ ഓട്ടം വഴി കിട്ടിയ 43,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ശേഖരിച്ച തുക കോഓഡിനേഷൻ കമ്മിറ്റി കൺവീനർ പ്രഭാകരനിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ, വാർഡ് മെംബർ വി.വി. സുരേഷ്, സെക്രട്ടറി വി.കെ. മുരളി, ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി യു.വി. ബിജീഷ്, അംഗങ്ങളായ നിധീഷ് യു.വി, പ്രകാശൻ, സുര, സലാം, ലിനീഷ്, സജീഷ് എന്നിവർ പങ്കെടുത്തു. എം.എസ്.എഫ് ഗുരുവന്ദനം നന്തിബസാർ: ലോക അധ്യാപകദിനത്തി​െൻറ ഭാഗമായി എം.എസ്.എഫ് ഗുരുവന്ദനം പരിപാടിയുടെ മൂടാടി പഞ്ചായത്ത് തല ഉദ്ഘാടനം ചിങ്ങപുരം സി.കെ.ജി ഹൈസ്കൂൾ പ്രിൻസിപ്പലിനെ പൊന്നാട അണിയിച്ച് ട്രഷറർ പി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹഫ്സൽ പുളിമുക്ക് അധ്യക്ഷത വഹിച്ചു. തമീം, ഇർഷാദ്, ഫഹദ്, ഫായിസ്‌ എന്നിവർ സംബന്ധിച്ചു. കടലൂർ ഗവ. ഹൈസ്കൂളിലെയും കോടിക്കൽ എ.എം.യു.പി സ്കൂളിലെയും പ്രധാനാധ്യാപകരെ ആദരിച്ചു. ഒ.കെ. കാസിം, ടി.കെ. നാസർ, ഇ.കെ. ഫാസിൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.