പെൻഷൻ നുണപ്രചാരണം: പ്രതിഷേധ യോഗം

കൊടുവള്ളി: പെൻഷൻ അദാലത് എന്ന പേരിൽ യോഗം വിളിച്ചുചേർക്കുകയും മീഡിയയെ കൂട്ടുപിടിച്ച് സംസ്ഥാന സർക്കാറിനെതിരെ കുപ്രചാരണം നടത്തുകയും ചെയ്യുന്ന കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം എളേറ്റിൽ ലോക്കൽ കമ്മിറ്റി എളേറ്റിൽ അങ്ങാടിയിൽ പൊതുയോഗം നടത്തി. ഏരിയ കമ്മിറ്റി അംഗം കെ. ബാബു ഉദ്ഘാടനം ചെയ്തു. വി.പി. സുൽഫീക്കർ അധ്യക്ഷത വഹിച്ചു. എൻ.കെ. സുരേഷ്, പി. സുധാകരൻ, പി. ശ്രീധരൻ, എ.പി. സനിത്ത്, എ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.എം. ആഷിക് റഹ്മാൻ സ്വാഗതവും ടി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഫോട്ടോ: Kdy-1 cpm kizhakoth .jpg പെൻഷൻ വിഷയത്തിൽ കിഴക്കോത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം എളേറ്റിൽ ലോക്കൽ കമ്മിറ്റി എളേറ്റിൽ അങ്ങാടിയിൽ നടത്തിയ വിശദീകരണ പൊതുയോഗം കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.