ഡോക്ടർമാരുടെ കുറവ്; പനമരം ആശുപത്രിയിൽ രോഗികൾ വലയുന്നു

പനമരം: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ വലക്കുന്നു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളാണ് വലയുന്നത്. അഞ്ചിൽ കൂടുതൽ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും രോഗികൾക്ക് അതി​െൻറ ഗുണം ലഭിക്കുന്നില്ല. ഞായറാഴ്ച 150ഓളം രോഗികളാണ് ഒ.പി പരിശോധനക്ക് എത്തിയത്. 10 മണിയോടെ എത്തിയ ഒരു ഡോക്ടർ മാത്രമാണ് ഇവരെ പരിശോധിക്കാൻ ഉണ്ടായിരുന്നത്. ഐ.പിയും നോക്കേണ്ടതിനാലാണ് ഒ.പി പരിശോധനക്കെത്താൻ വൈകിയതെന്ന് ഡോക്ടർ പറയുന്നു. എന്നാൽ, മിക്ക ദിവസങ്ങളിലും ആശുപത്രിയിൽ ഇതേ അവസ്ഥ തന്നെയാണെന്നാണ് രോഗികൾ പറയുന്നത്. 50ഓളം കിടക്കകളാണ് പനമരം ആശുപത്രിയിലുള്ളത്. നിലവിൽ 20 കിടക്കകളിലേ രോഗികളുള്ളൂ. ഒ.പി പരിശോധനക്കെത്തുന്നവരിൽ ഭൂരിഭാഗവും കിടത്തിച്ചികിത്സ ആവശ്യമുള്ളവരാണെങ്കിലും അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ താൽപര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആദിവാസികൾ അടക്കമുള്ള രോഗികൾ ഇപ്പോൾ മാനന്തവാടി ജില്ല ആശുപത്രിയിലേക്കും മറ്റും വണ്ടികയറുകയാണ്. പനമരം വെള്ളപ്പൊക്കത്തി​െൻറ വലിയ ദുരിതമനുഭവിക്കുന്ന പ്രദേശമാണ്. മാലിന്യ പ്രശ്നവും മേഖലയിൽ രൂക്ഷമാണ്. അതിനാൽ പകർച്ചവ്യാധി സാധ്യതയും തള്ളിക്കളയാനാവില്ല. ആശുപത്രിയിലെ ഡോക്ടർമാർ കൂടുതൽ ജാഗ്രത പാലിക്കേണ്ട അവസരത്തിലാണ് ഇൗ കെടുകാര്യസ്ഥത. കുറഞ്ഞത് മൂന്നു ഡോക്ടർമാരെങ്കിലും ഒരേസമയം ഒ.പിയിൽ പരിശോധിച്ചാലേ രോഗികൾക്ക് കുറച്ചെങ്കിലും ആശ്വാസമാകൂ. ഇപ്പോഴത്തെ അവസ്ഥയിൽ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും ഒ.പി പരിശോധനക്കായി കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ആശുപത്രിക്ക് കീഴിലെ ഉപകേന്ദ്രങ്ങളിലും മറ്റും ഡോക്ടർമാർക്ക് ചുമതലയുണ്ടാകുന്നതാണ് ഒ.പി പരിശോധനക്ക് കൂടുതൽ ഡോക്ടർമാർ എത്താത്തതിനു കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. എന്നാൽ, പരിഹാര നടപടികൾക്ക് അധികാരികൾ താൽപര്യം എടുക്കുന്നുമില്ല. ഡോക്ടർ പരിശോധിച്ചശേഷം ഫാർമസിക്കു മുന്നിൽ ഏറെനേരം കാത്തുനിൽക്കേണ്ടതും രോഗികൾക്ക് വിനയാകുന്നു. എക്സ്റേ പ്രവർത്തനവും താളംതെറ്റിയ നിലയിലാണ്. ഇക്കാര്യത്തിൽ വരെ നടപടിയെടുക്കാൻ അധികാരികൾക്കാവുന്നില്ലെന്നും ആക്ഷേപമുണ്ട്. സഹജീവികളുടെ ജീവിതതാളം വീണ്ടെടുക്കാൻ നാടന്‍പാട്ട് കലാകാരന്മാര്‍ ജില്ലയിലെ 12 നാടൻപാട്ട് സംഘങ്ങളാണ് ദുരിതബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങിയത് സുല്‍ത്താന്‍ ബത്തേരി: പ്രളയം തകർത്ത സഹജീവികളുടെ ജീവിതതാളം വീണ്ടെടുക്കാൻ കലാപരിപാടികളുമായി നാടന്‍പാട്ട് കലാകാരന്മാര്‍. ദുരിതബാധിതരെ സഹായിക്കാൻ സര്‍ഗം ലൈറ്റ് ആൻഡ് സൗണ്ട്‌സുമായി ചേര്‍ന്നാണ് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നാടൻപാട്ട് സംഘങ്ങൾ രംഗത്തിറങ്ങിയത്. പരിപാടിയിലൂടെ കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ നാടൻപാട്ടുകൾ ടൗണി​െൻറ ഹൃദയത്തില്‍ മുഴങ്ങി. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഗോത്രഗാനങ്ങളും വാമൊഴിപ്പാട്ടുകളാണ് വേദിയിലുടനീളം ഉയര്‍ന്നത്. ജില്ലയിലെ മൂന്നു താലൂക്കുകളില്‍നിന്നായി 12 സംഘങ്ങള്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. ചിലമ്പാട്ടം ബത്തേരി, ഉണര്‍വ് കല്‍പറ്റ, തുടിതാളം ബത്തേരി, നാട്ടറിവ് കല്‍പറ്റ, നാവ് പെരില്ലൂര്‍, നാട്ടുകൂട്ടം മീനങ്ങാടി, കടുങ്ങുടി കലാകേന്ദ്ര, നാഗാമൃതം വടുവന്‍ചാല്‍, കലാകേന്ദ്ര കല്‍പറ്റ, വഴിയോരം ബോയ്‌സ് മീനങ്ങാടി, കരിന്തണ്ടന്‍ കല്‍പറ്റ, ഫോക്ക് ബോയ്‌സ് ബത്തേരി തുടങ്ങിയ നാടന്‍പാട്ട് ഗ്രൂപ്പുകളാണ് പരിപാടികള്‍ അവതരിപ്പിച്ചത്. മോണ്ടിസോറി അധ്യാപക പരിശീലനം: അപേക്ഷ ക്ഷണിച്ചു കൽപറ്റ: േദേശീയ ശിശുക്ഷേമ സംഘടന നാഷനൽ ചൈൽഡ് െഡവലപ്മ​െൻറ് കൗൺസിലി​െൻറ (എൻ.സി.ഡി.സി, ന്യൂഡൽഹി) ആഭിമുഖ്യത്തിൽ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷത്തെ ഡിസ്റ്റൻസ് ബാച്ചിൽ ചേരുന്നതിന് വനിതകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. സർട്ടിഫിക്കറ്റ് ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത-എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത-പ്ലസ് ടു), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത-ടി.ടി.സി/പി.പി.ടി.ടി.സി), പി.ജി. ഡിപ്ലോമ ഇൻ ഇൻറർനാഷനൽ മോണ്ടിസോറി ടി.ടി.സി (ഒരു വർഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്സുകൾ. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. മാനന്തവാടിയിലാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോൺ: 9846808283.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.