​െഎ.​െഎ.എം.കെയും സ്​റ്റാൻഫോഡ്​ സർവകലാശാലയും ഒന്നിക്കുന്നു

കോഴിക്കോട്: അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫോഡ് സർവകലാശാലയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മ​െൻറ് കോഴിക്കോടും (െഎ.െഎ.എം.കെ) ഒന്നിക്കുന്നു. രണ്ടു വർഷത്തെ എക്സിക്യൂട്ടിവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മ​െൻറിലെ നാല് കോഴ്സുകൾ സ്റ്റാൻഫോഡ് സർവകലാശാലയുടെ മേൽനോട്ടത്തിൽ നടത്തും. വെബ് അധിഷ്ഠിത സെമിനാർ (വെബിനാർ) വഴി സ്റ്റാൻഫോഡിലെ അധ്യാപകർ ക്ലാസെടുക്കും. സർട്ടിഫിക്കറ്റുകളും സ്റ്റാൻഫോഡ് സർവകലാശാല നൽകും. െഎ.െഎ.എം.കെയിലെ എക്സിക്യൂട്ടിവ് എജുക്കേഷൻ പ്രോഗ്രാമിനെ പുതിയ ചക്രവാളത്തിലേക്കുയർത്തുന്നതി​െൻറ മറ്റൊരു ചുവടാണ് ലോകപ്രശസ്ത സർവകലാശാലയുമായുള്ള കൈകോർക്കലെന്ന് ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.