കാലിക്കറ്റ് സെനറ്റ്​: ഗവ. കോളജ്​ അധ്യാപകരിൽ എ.​കെ.ജി.സി.ടിക്ക്​ ജയം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് സർക്കാർ കോളജ് അധ്യാപക മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സംഘടനയായ എ.കെ.ജി.സി.ടിക്ക് ജയം. ആകെയുള്ള അഞ്ചിൽ നാല് സീറ്റും എ.കെ.ജി.സി.ടി സ്വന്തമാക്കി. ഒരു സീറ്റ് കോൺഗ്രസ് അനുകൂല സംഘടനയായ ജി.സി.ടി.ഒ നേടി. ഡോ. എം. സത്യന്‍ (പട്ടാമ്പി നീലകണ്ഠ ഗവ. സംസ്കൃത കോളജ്), ഡോ. ജി. റിജുലാല്‍ (ചിറ്റൂര്‍ ഗവ. കോളജ്), ഇ. സോണിയ (കൊടുവള്ളി സി.എച്ച്.എം.കെ.എം ഗവ. കോളജ്), ഡോ. എസ്. സഞ്ജയ് കുമാര്‍ (മലപ്പുറം ഗവ. കോളജ്) എന്നിവരാണ് എ.കെ.ജി.സി.ടിയുടെ ബാനറിൽ ജയിച്ചവർ. കൊഴിഞ്ഞാമ്പാറ ഗവണ്‍മ​െൻറ് കോളജിലെ സി. രാജേഷാണ് ജയിച്ച ഏക പ്രതിപക്ഷ സ്ഥാനാർഥി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.