clg100 സ്കൂട്ടർ തട്ടിയെടുത്ത് 2.77 ലക്ഷം കവർന്ന യുവാവ് അറസ്​റ്റിൽ

കോഴിക്കോട്: നിർത്തിയിട്ട സ്കൂട്ടർ തട്ടിയെടുത്ത് അതിനകത്തെ 2.77 ലക്ഷം രൂപ കവർന്ന കേസിൽ യുവാവ് അറസ്റ്റിലായി. കല്ലായി മരക്കാട്ട് നിലംപറമ്പ് കെൻസ് ഹൗസിൽ ഗുലാ ഹാദിഖ് എന്ന ആദിൽ (18) ആണ് പിടിയിലായത്. അകന്ന ബന്ധു കൂടിയായ കുണ്ടുങ്ങൽ സ്വദേശി ജാഷിദ് റഹ്മാ​െൻറ പണമാണ് പ്രതി തട്ടിയത്. കേസിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ആദിൽ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒരു പ്ലൈവുഡ് ഷോപ്പിലെ മാനേജറായ ജാഷിദ് സ്കൂട്ടർ വട്ടാംപൊയിൽ മദീന പള്ളിക്ക് സമീപം നിർത്തി ജുമുഅ നമസ്കാരത്തിന് പോയ സമയത്താണ് ആദിൽ സ്കൂട്ടറുമായി കടന്നത്. ബാങ്കിൽ അടക്കാനുള്ളതായിരുന്നു സ്കൂട്ടറിൽ സൂക്ഷിച്ച 2.77 ലക്ഷം രൂപ. പണം കൈക്കലാക്കി സ്കൂട്ടർ പിന്നീട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ ഉപേക്ഷിച്ച് ആദിൽ കടന്നുകളയുകയായിരുന്നു. പാർക്കിങ് ഏരിയയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെ പൊലീസിന് തിരിച്ചറിയാനായത്. പിന്നീടാണ് അറസ്റ്റ് ചെയ്തത്. കവർന്ന പണം ഇയാളിൽനിന്ന് കണ്ടെടുത്തു. ചെമ്മങ്ങാട് എസ്.ഐ വി. സീത, ഗ്രേഡ് എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐമാരായ ശ്രീകുമാർ, രമേശ്, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, രാജേഷ്, പ്രവീൺ, ബിന്ദു എന്നിവരാണ് പ്രതിയെ അറസ്റ്റ് െചയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.