പന്തീരാങ്കാവ്: പ്രളയം ജനജീവിതം തകർത്ത കുട്ടനാടൻ ഗ്രാമങ്ങളിൽ ശുചീകരണവുമായി കോഴിക്കോട് നിന്നുള്ള ഐ.എൻ.എൽ സംഘം. കൈനകരി പഞ്ചായത്തിലെ ദുരിത വീടുകളിലാണ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്. 16 അംഗ ഗ്രൂപ്പാണ് ശുചീകരണം നടത്തി തിരിച്ചെത്തിയത്. ശുചീകരണ ഉപകരണങ്ങൾ ഇവർ കോഴിക്കോട്ടുനിന്ന് കൊണ്ടുപോവുകയായിരുന്നു. പ്രവർത്തകരായ ശർമദ് ഖാൻ, ഫസൽ ഒളവണ്ണ, എം. മുജീബ്, സിദ്ദീഖ്, റാഷിദ്, സുലൈമാൻ, ജാഫർ പെരുവയൽ, പി.കെ. ബഷീർ, ഇമ്പിച്ചഹമ്മദ്, കോയ വള്ളിക്കുന്ന്, അബ്ദുറഷീദ്, അസീസ് പേര്യ, പി.പി. ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. photo INL PK V കുട്ടനാട് കൈനകരിയിൽ ശുചീകരണത്തിന് പോയ കുന്ദമംഗലം മണ്ഡലം ഐ.എൻ.എൽ പ്രവർത്തകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.