ആശ്വാസകേന്ദ്രമായി ദയാ സെൻറർ

കോഴിക്കോട്: പ്രളയബാധിതർക്ക് ആശ്വാസം പകർന്ന് കരിക്കാംകുളം ദയ സ​െൻറർ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും. ഇഖ്റ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ 250ഒാളം പേർ പെങ്കടുത്തു. ഇഖ്റ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. പി.സി. അൻവർ ഉദ്ഘാടനം ചെയ്തു. ദയ സ​െൻറർ ചെയർമാൻ പി.ടി. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. സുധി, കെ.എസ്.ഇ.ബി കാരപ്പറമ്പ് സെക്ഷൻ സബ് എൻജിനീയർ പി. അലി എന്നിവർ ക്ലാസെടുത്തു. ജി.െഎ.ഒ മുൻ സംസ്ഥാന പ്രസിഡൻറ് റുക്സാന ഗൃഹോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുൻ മേയർ എം. ഭാസ്കരൻ, കൗൺസിലർമാരായ കെ. രതീദേവി, എം.എം. ലത, യു. രജനി, കെ.സി. ശോഭിത, കാരപ്പറമ്പ് മഹല്ല് കമ്മിറ്റി പ്രതിനിധി ജമാൽ, മാമുക്കോയ, മുഹമ്മദ്കോയ കാരപ്പറമ്പ്, കെ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ദയ സ​െൻറർ സെക്രട്ടറി നജീബ് മാളിയേക്കൽ സ്വാഗതവും നിസാം നന്ദിയും പറഞ്ഞു. പ്രളയസമയത്ത് ദയാ സ​െൻറർ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ പേർക്ക് ആശ്വാസമേകിയിരുന്നു. പടം....pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.