ചുരത്തിൽ മാലിന്യം തള്ളി

ഈങ്ങാപ്പുഴ: വയനാട് ചുരം ഒന്നാം വളവിന് താഴെ റോഡിൽ ഞായറാഴ്ച പുലർച്ച മാലിന്യം തള്ളി. വിവിധ ഷോപ്പുകളിലെ മാലിന്യം തള്ളിയത് ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിച്ചു. മാലിന്യങ്ങൾ അതുവഴി വന്ന ഒരു ലോറിയിൽ കയറ്റി ചുരത്തിൽനിന്ന് ഒഴിവാക്കി. വയനാട് മേപ്പാടി ഭാഗത്തു നിന്നുള്ള മാലിന്യമാണ് ആറോളം ചാക്കുകളിൽ ഉണ്ടായിരുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. maliniyam10.jpg maliniyam20.jpg താമരശ്ശേരി ചുരത്തിൽ തള്ളിയ മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.