കൊട്ടിയൂർ-പാൽചുരം-വയനാട് റോഡ് പുനർനിർമാണം തുടങ്ങി

കേളകം: ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ . മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിൽ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പാതയുടെ വീതികൂട്ടുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഈ ഭാഗങ്ങളിൽ വനഭൂമി ഇടിക്കുന്നതിനെതിരെ വനംവകുപ്പ് നിരീക്ഷിക്കുന്നുമുണ്ട്. പാതയിൽ കുന്നുകൂടിക്കിടന്ന കൽകൂനകളും മൺകൂമ്പാരങ്ങളും ഇതിനിടെ നീക്കംചെയ്തു. ഇരുചക്രവാഹനങ്ങൾ, ചെറുവാഹനങ്ങൾ എന്നിവയുടെ ഗതാഗതം പൂർണമായി നിരോധിച്ചാണ് പ്രവൃത്തി നടക്കുന്നത്. ചുരം ഡിവിഷനു കീഴിൽ ആദ്യഘട്ടത്തിൽ മൺപണി പൂർത്തിയാക്കിയശേഷമാണ് തകർന്നടിഞ്ഞ ഭാഗങ്ങൾ കോൺക്രീറ്റ് പ്രവൃത്തി നടത്തുക. ഒരാഴ്ചക്കകം ആദ്യഘട്ട പ്രവൃത്തി നടത്തി ചെറുവാഹനങ്ങൾ കടത്തിവിടാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.