മാലിന്യം നീക്കാനുള്ള നഗരസഭകളുടെ അധികാരം എടുത്തുമാറ്റരുതെന്ന്​

കോഴിക്കോട്: മാലിന്യം നീക്കാനുള്ള നഗരസഭകളുടെ അധികാരം എടുത്തുമാറ്റി സ്വകാര്യവ്യക്തികളെ ഏൽപിക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നഗര ശുചീകരണ ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് കണ്ടിൻജൻറ് ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. പൊതുജനാരോഗ്യ രംഗത്തുനിന്നുള്ള നഗരസഭകളുടെ പിന്മാറ്റം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡൻറ് എം. രാജൻ അധ്യക്ഷത വഹിച്ചു. മൂസ പന്തീരാങ്കാവ്, പി.വി. അബ്ദുൽ കബീർ, ഒ. സുേരന്ദ്രൻ, കെ. മല്ലയ്യ, കെ. സുന്ദരൻ, കെ. ഖാദർ എന്നിവർ സംസാരിച്ചു. താൽക്കാലിക നിയമനം കോഴിക്കോട്: കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ജൂനിയർ ഹിന്ദി അധ്യാപകരുടെ ഒഴിവ്. അഭിമുഖം സെപ്റ്റംബർ നാലിന് രാവിലെ 11ന്. പി.എ. ഷബീറും പി.ടി. സുവർണയും ടീം ക്യാപ്റ്റന്മാർ കോഴിക്കോട്: സെപ്റ്റംബർ നാല്, അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന പുരുഷ/വനിത അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ ജില്ല പുരുഷ വിഭാഗെത്ത പി.എ. ബഷീറും വനിത വിഭാഗെത്ത പി.ടി. സുവർണയും നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.