കോഴിക്കോട്: പ്രളയക്കെടുതിയനുഭവിച്ച് ദുരിതാശ്വാസ ക്യാമ്പിലായിരുന്ന ആളുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. വേങ്ങേരി കുളപ്പുറത്ത് പറമ്പ് മനോജിെൻറ വീട്ടിൽനിന്ന് ഒാവൻ, ഇൻവർട്ടർ ബാറ്ററി എന്നിവ മോഷ്ടിച്ച പ്രദേശത്തുകാരായ വേങ്ങേരി എടക്കാട്ടുതാഴം മഹേഷ് (36), കാഞ്ഞിരവയലിൽ റബീക്ക് (32), കുന്നറക്കാവിൽതാഴം മനോജ് കുമാർ (40) എന്നിവരെയാണ് ചേവായൂർ എസ്.െഎ ഇ.കെ. ഷിജു, അഡീഷനൽ എസ്.െഎ റഫീഖ്, സി.പി.ഒ രാജീവ് എന്നിവർ ചേർന്ന് പിടികൂടിയത്. പൂനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ 20ന് ക്യാമ്പിലേക്ക് മാറിയ മനോജ് മൂന്നുദിവസം കഴിഞ്ഞ് വെള്ളമിറങ്ങിയതിനെ തുടർന്ന് വീട്ടിലെത്തുകയും ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് മാറ്റുകയും ചെയ്തു. നേരം വൈകിയതിനെ തുടർന്ന് ക്യാമ്പിലേക്ക് തന്നെ മടങ്ങിയ മനോജ് പിറ്റേന്ന് നോക്കിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ടത് മനസ്സിലാക്കുന്നത്. ചേവായൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങൾ വിറ്റ് മൂവരും മദ്യപിക്കുകയായിരുന്നുവെന്ന് എസ്.െഎ പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ 4,000 രൂപക്ക് വിറ്റ ബാറ്ററി പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.