ധനസഹായം നൽകണം

കോഴിക്കോട്: പ്രളയ ബാധിതരെ സഹായിക്കാൻ സംസ്ഥാനത്തെ എല്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകണമെന്ന് സംസ്ഥാന പ്രസിഡൻറ് കെ. ഹസൻകോയ ആവശ്യപ്പെട്ടു. സി.കെ. കുഞ്ഞുമൊയ്‌തീൻ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീധരൻ, സംസ്ഥാന സെക്രട്ടറി വി. സുനിൽകുമാർ, കെ.എ. നാസർ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് നൽകി കോഴിക്കോട്: വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലെ െറേക്കാഡ് അറ്റൻഡറായി 34 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സി. വാസുദേവന് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. വിരമിക്കൽ സമയത്ത് ലഭിക്കാറുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.