കോഴിക്കുഞ്ഞ് വിതരണവും പൗൾട്രി ക്ലബ് ഉദ്ഘാടനവും

ഓമശ്ശേരി: വെളിമണ്ണ ജി.എം യു.പി സ്കൂൾ പൗൾട്രി ക്ലബി​െൻറ ഉദ്ഘാടനവും 'കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്' പദ്ധതിയുടെ വിതരണോദ്ഘാടനവും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ നിർവഹിച്ചു. കേരള മൃഗ സംരക്ഷണ വകുപ്പി​െൻറ സഹകരണത്തോടെ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖക്കുതാഴെയുള്ള 50 കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങൾ, കോഴിത്തീറ്റ, പ്രതിരോധ മരുന്നുകൾ എന്നിവ വിതരണം ചെയ്തു. വെറ്ററിനറി സർജൻ ഡോ. മനോജ്ലാൽ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ കെ.ടി. സക്കീന ടീച്ചർ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ അജിതകുമാരി, യു.പി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എൻ. അഹമ്മദ് കുട്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി.വി. ഷാജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.