ബേപ്പൂർ: ബേപ്പൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിെൻറ നിർമാണ പ്രവൃത്തി ഉദ്ഘാടനവും സ്റ്റേജ്-ഓഡിറ്റോറിയം ഉദ്ഘാടനവും ഞായറാഴ്ച നടക്കും. സ്റ്റേജ്-ഓഡിറ്റോറിയം ഉദ്ഘാടനം എളമരം കരീം എം.പി നിർവഹിക്കും. കെട്ടിട സമുച്ചയത്തിെൻറ നിർമാണപ്രവൃത്തി ഉദ്ഘാടനം വി.കെ.സി മമ്മദ് കോയ എം.എൽ.എയും നിർവഹിക്കും. എളമരം കരീം എം.എൽ.എ ആയിരുന്നപ്പോൾ ബേപ്പൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച 70 ലക്ഷം ഉപയോഗിച്ചാണ് സ്കൂൾ ഓഡിറ്റോറിയവും സ്റ്റേജും നിർമിച്ചത്. കേരള സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായാണ് നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നത്. കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച മൂന്ന് കോടിയും കോഴിക്കോട് കോർപറേഷൻ അനുവദിച്ച 40 ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തി ആരംഭിക്കുന്നത്. പടം : byp10 byp20 ബേപ്പൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഓഡിറ്റോറിയവും സ്റ്റേജും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.