ദുരന്തഭൂമിയിലെ ശുചീകരണത്തിന് നവധാരയും

കടലുണ്ടി: പ്രളയക്കെടുതി ഏറ്റവും നാശംവിതച്ച ചെങ്ങന്നൂരിൽ കടലുണ്ടി നവധാര പെയിൻ ആൻഡ് പാലിയേറ്റിവ് വളൻറിയർമാരുടെയും പ്രവർത്തകരുടെയും ശ്രമദാനം. സജി ചെറിയാൻ എം.എൽ.എ, ചെങ്ങന്നൂർ താലൂക്ക് ഓഫിസ്, ശുചിത്വ മിഷൻ എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പുനർനിർമാണത്തിൽ നവധാര പങ്കുചേർന്നത്. വ്യാഴാഴ്ച ചെങ്ങന്നൂരിനടുത്ത പാണ്ടനാട് ഹെൽത്ത് സ​െൻററി​െൻറയും വെള്ളിയാഴ്ച പുളിങ്കുന്ന് താലൂക്ക് ഹോസ്പിറ്റലി​െൻറയും ശുചീകരണവും പുനഃക്രമീകരണവുമാണ് നിർവഹിച്ചത്. ഉദയൻ കാർക്കോളി, വെൺമണി ഹരിദാസ്, ഉണ്ണി കുന്നത്ത്, സി. അയ്യപ്പുട്ടി, പി. ഹരിദാസ്, പി. ഷൈജു, കെ. രാജൻ, എ. സന്ദീപ്, രാജൻ ചേലക്കൽ, ഒ. സുധി, ടി. പ്രശാന്ത്, എം. വിനീഷ്, എം. ഷിനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചാലിയം നിർദേശ് പ്രോജക്ട് ഡയറക്ടർ ക്യാപ്റ്റൻ ബി. രമേശ് ബാബു പ്രവർത്തനങ്ങൾക്ക് എകോപനം നൽകി. photo: kadalundi33.jpg ചെങ്ങന്നൂരിലെ ദുരന്തഭൂമിയിൽ ശ്രമദാനത്തിനെത്തിയ കടലുണ്ടി നവധാര പാലിയേറ്റിവ് ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.