കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസൻ വെള്ളത്തിലെ അഭ്യാസി

. ബേപ്പൂർ; ബേപ്പൂർ പോർട്ടിലെ സിഐടിയു സെക്ഷൻ തൊഴിലാളിയായ എൻ എസ് ശിവദാസൻ ചെറുപ്പത്തിൽ വെള്ളത്തിൽ നിരവധി അഭ്യാസങ്ങൾ കാണിക്കുന്ന വ്യക്തിയാണ്. കൂടാതെ നല്ല പാട്ടുകാരനുമാണ്. അമ്പലത്തിലെ ഭജന പാട്ട് പാടുന്നതിൽ ഏറെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ബേപ്പൂരിൽ ഗാനമേള ട്രൂപ്പിൽ സ്ഥിരമായി ഭജന പാട്ട് നടത്താറുണ്ട്. ചെറുപ്പത്തിലേ നല്ല വായന പ്രിയനായിരുന്നു. ധാരാളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഏറെനാളായി തീവ്ര ഭക്തിയിൽ ആരോടും ഒന്നും പറയാതെ കഴിയുകയായിരുന്നു. നീട്ടി വളർത്തിയ മുടി മുഖത്തേക്കും തൂക്കിയിട്ട് ഒറ്റക്ക് നടന്നു പോകുന്നത് കാണാറുണ്ട്. മാനസികാസ്വാസ്ഥ്യം കൂടുതലായ ശിവദാസൻ ആരോടും ഒന്നും മിണ്ടാതെ ഒറ്റക്ക് വീട്ടിൽ കഴിയുകയായിരുന്നു. ബേപ്പൂർ തുറമുഖത്ത് സിഐടിയു സെക്ഷൻ ജോലിക്കാരനായിരുന്നെങ്കിലും കുറേക്കാലമായി ജോലിക്ക് വരാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.