വൈദികരെ ഉന്മൂലനം ചെയ്യാൻ ചിലർ പൈശാചികമായി പ്രവർത്തിക്കുന്നു-വർഗീസ്​ ചക്കാലക്കൽ

കോഴിക്കോട്: സമൂഹത്തിൽ നന്മകൾ ചെയ്യുന്ന വൈദികരെ ഉന്മൂലനം ചെയ്യാൻ ചിലർ പൈശാചികമായി പ്രവർത്തിക്കുന്നുണ്ടെന്ന് കോഴിക്കോട് രൂപത ബിഷപ് വർഗീസ് ചക്കാലക്കൽ. ഒരു വ്യക്തിയെ നികൃഷ്ടനായി കാണിക്കുകയാണ് മാധ്യമങ്ങളെന്ന് ഫാ. ചാണ്ടി കുരിശുംമൂട്ടിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങൾ മാത്രം ആഴ്ചകളോളം ചർച്ച െചയ്യുകയാണ് മാധ്യമങ്ങളെന്നും ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ ആരോപണങ്ങൾ സൂചിപ്പിച്ച് ബിഷപ് പറഞ്ഞു. പ്രളയം ബാധിച്ചപ്പോൾ മികച്ച പ്രവർത്തനം കാഴ്ചവെച്ചരിൽ വൈദികരുമുണ്ട്. തിരുവനന്തപുരത്തുനിന്ന് മത്സ്യത്തൊഴിലാളികൾക്ക് പ്രളയരക്ഷാപ്രവർത്തനത്തിന് പോകാൻ വഞ്ചികൾ കൂട്ടത്തോടെ സംഘടിപ്പിച്ച് നൽകിയതിൽ വൈദികരുടെ പങ്ക് അവിടത്തെ ജില്ല കലക്ടർതന്നെ പറഞ്ഞിട്ടുണ്ട്. വൈദികരെ ഇല്ലാതാക്കിയാൽ ഇൗ ലോകം നന്നാവുമോെയന്നും ബിഷപ് വർഗീസ് ചക്കാലക്കൽ ചോദിച്ചു. മദ്യമെന്ന തിന്മയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (െക.സി.ബി.സി) മദ്യവിരുദ്ധസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ താമരശ്ശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ഏത് സർക്കാർ വന്നാലും മദ്യത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കണെമന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യത്തിനെതിരെ പറയാന്‍ പലര്‍ക്കും ഭയമാണ്. മദ്യ മുതലാളിമാര്‍ക്കുമുന്നില്‍ മുട്ടുമടക്കുകയാണ് ചെയ്യുന്നത്. ഫാ. ചാണ്ടി കുരിശുംമൂട്ടിലിനെ ഉത്തമമാതൃകയായി ഏറ്റെടുത്ത് മദ്യത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ് പറഞ്ഞു. ആൻറണി കൊഴുവനാല്‍ അനുസ്മരണം നടത്തി. ഫാ. തോമസ് തൈത്തോട്ടം, സൈമണ്‍ കിഴക്കേക്കുന്നേല്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. ജോസഫ് കളത്തില്‍, പ്രഫ. ടി.എം. രവീന്ദ്രന്‍, ഫാ. മില്‍ട്ടണ്‍ മുളങ്ങാശേരി, ഡോ. ചാക്കോ കാളംപറമ്പില്‍, സി. മൗറില്യ എന്നിവർ സംസാരിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി താമരശ്ശേരി രൂപത പ്രസിഡൻറ് കുര്യന്‍ ചെമ്പനാനി സ്വാഗതവും സെക്രട്ടറി ജോളി ഉേണ്യപ്പിള്ളില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.