കുറ്റം തെളിഞ്ഞു; ശിക്ഷയെന്ത്​?

ആധുനിക ഇന്ത്യകണ്ട ഏറ്റവും വലിയ മനുഷ്യനിർമിത കെടുതി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. നോട്ടുനിരോധനമെന്ന പ് രധാനമന്ത്രി മോദിയുടെ 'സാമ്പത്തിക മിന്നലാക്രമണം' രാജ്യത്തെ സാധാരണക്കാരുടെ ജീവിതം തകർത്ത മഹാ വിഡ്ഢിത്തമായിരുന്നെന്ന് റിസർവ് ബാങ്ക് (ആർ.ബി.െഎ) റിപ്പോർട്ട് തന്നെ ഒടുവിൽ തെളിയിച്ചിരിക്കുന്നു. 2016 നവംബർ എട്ടിന് മോദി നാടകീയമായി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത് കള്ളപ്പണം ഇല്ലാതാക്കാനെന്ന് പറഞ്ഞായിരുന്നു. എന്നാൽ, 2017-18 വർഷത്തേക്കുള്ള ആർ.ബി.െഎ റിപ്പോർട്ട്, തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്ക് പുറത്തുവിട്ടേതാടെ ആ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. നിരോധിച്ച സമയത്ത് ഉപയോഗത്തിലുണ്ടായിരുന്നത് 15.42 ലക്ഷം കോടി രൂപയാണ്. ഇതിൽ വലിയൊരുഭാഗം കള്ളപ്പണമാകയാൽ ബാങ്കിൽ തിരിച്ചെത്തില്ല എന്നായിരുന്നു മോദി അവകാശപ്പെട്ടത്; ചുരുങ്ങിയത് മൂന്നുലക്ഷം കോടിയെങ്കിലും വരുന്ന കള്ളപ്പണം അങ്ങനെ ഇല്ലാതാകുമെന്നും 10 ലക്ഷം കോടി വരെ അത് ഉയരാമെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ആർ.ബി.െഎ കൃത്യമായ കണക്ക് തന്നിരിക്കുന്നു. -മൊത്തം 15.42 ലക്ഷം കോടിയിൽ 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തിയിരിക്കുന്നു. തിരിച്ചെത്താത്തത് 10 ലക്ഷം കോടിയല്ല, വെറും 10700 കോടി മാത്രം. കള്ളനോട്ടിനെ പടികടത്താനെന്നുപറഞ്ഞ് നാട്ടുകാരെ മുടിച്ച നോട്ടുനിരോധനത്തിലെ 99.3 ശതമാനവും ശുദ്ധനോട്ടുകളായിരുന്നു. ഇത്ര ചെറിയ എലിയെ കൊല്ലാൻ മോദി ഇന്ത്യക്കേൽപിച്ച പരിക്ക് അതിഭീമമാണ്. നിരോധനത്തി​െൻറ തൊട്ടടുത്ത ദിവസങ്ങളിൽ നാടെങ്ങും പരക്കംപാഞ്ഞ ജനങ്ങളിൽ നൂറിലേറെ പേർ മരിച്ചു. ചെറുകിട-ഇടത്തരം വ്യാപാര വ്യവസായമേഖലകൾ തകർന്നു. പാവപ്പെട്ടവരുടെ നിത്യജീവിതം ദുരിതത്തിലായി. 15കോടി തൊഴിൽ പെെട്ടന്ന് ഇല്ലാതായി. ദിവസക്കൂലിക്കാരും കർഷകരും മറ്റും പട്ടിണിയിലായി. സമ്പദ്ഘടനയിൽനിന്ന് 10,700 കോടി 'ശുദ്ധി ചെയ്തെ'ടുത്ത വകയിൽ പൊതു ഖജനാവിൽനിന്ന് ചോർന്നത് അതിലുമെത്രയോ കൂടുതൽ. പുതിയ നോട്ടുകൾ അച്ചടിക്കാൻ മാത്രം 12,877 കോടി രൂപ ചെലവഴിക്കേണ്ടിവന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഒന്നര ശതമാനത്തോളം ഇടിവുണ്ടായി. രൂപക്കണക്കിൽ ഇത് ഒരുകൊല്ലം രണ്ടേകാൽ ലക്ഷം കോടി വരുമെന്ന് പറയപ്പെടുന്നു. എല്ലാംകൂടി കണക്കുകൂട്ടുേമ്പാൾ, വലിയ വിലകൊടുത്ത് കൊടും ദുരിതം വാങ്ങുകയാണ് േമാദി ചെയ്തത് എന്ന് വ്യക്തമാകുന്നു. ഉൗർജസ്വലമായിരുന്ന സമ്പദ്ഘടനക്കേറ്റ ആഘാതം കനത്തതാണ്. കുതിച്ചോടുന്ന കാറി​െൻറ ടയർ വെടിവെച്ച് തകർക്കുകയാണ് നോട്ടുനിരോധം ചെയ്തതെന്ന് വിദേശികൾ പരിഹസിച്ചത് ശരിയായിരുന്നെന്ന് കൂടി തെളിഞ്ഞിരിക്കുന്നു. ഇങ്ങനെയൊരു അതിസാഹസത്തിന് സത്യത്തിൽ നരേന്ദ്രമോദി മുതിർന്നതെന്തിനായിരുന്നു? പ്രഖ്യാപിത ഉന്നം കരിമ്പണമായിരുന്നെങ്കിലും പിന്നീട് പലതവണ അദ്ദേഹം അത് മാറ്റിപ്പറഞ്ഞത് സംശയങ്ങൾ ഉയർത്തിയിേട്ടയുള്ളൂ. ഒട്ടും സുതാര്യതയില്ലാത്ത നടപടികളാണ് ഉടനീളം രാജ്യം കണ്ടത്. നോട്ടുകളായിട്ടല്ല കള്ളപ്പണം സൂക്ഷിക്കുന്നത് എന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കണക്കിൽപെടാത്ത സ്വിസ്ബാങ്ക് സമ്പാദ്യങ്ങളോ വമ്പന്മാർ വെട്ടിച്ച നികുതിപ്പണമോ പിടികൂടാനുള്ള ധൈര്യമൊന്നും േമാദി കാണിച്ചിട്ടില്ല. കള്ളപ്പണ ന്യായം ചെലവാകുന്നില്ലെന്ന് കണ്ടപ്പോൾ മോദി, അഴിമതി ഇല്ലാതാക്കലാണ് ലക്ഷ്യമെന്ന് മാറ്റിപ്പറഞ്ഞു. പിന്നീട്, പണരഹിത സമ്പദ്ഘടനയാക്കി ലക്ഷ്യം, ഇത്ര വലിയ തീരുമാനമെടുക്കുേമ്പാൾ കൃത്യമായ ലക്ഷ്യമില്ലെന്നത് അമ്പരപ്പിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള സാമ്പത്തിക വിദഗ്ധർ പാളിച്ച ചൂണ്ടിക്കാണിക്കുേമ്പാൾ ഇവിടെ കുറെ താരങ്ങളും രാഷ്ട്രീയക്കാരും മോദിക്ക് സ്തുതിപാടാനുണ്ടായി എന്നത് നമ്മുടെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തുന്നതായി. ഏതായാലും കള്ളപ്പണം ഇല്ലാതായില്ല. ലക്ഷക്കണക്കിന് േകാടി രൂപയുടെ കള്ളച്ചൂതാണ് സർക്കാർ കളിച്ചത് -അതി​െൻറ ഇരകൾ സാധാരണ ജനങ്ങളും. 'കാശ് രഹിത' ധനതന്ത്രം നടപ്പായില്ല. കള്ളനോട്ട് ഇല്ലാതായില്ല. വിമർശകരുടെ വായ മുൻകൂട്ടി അടയ്ക്കാൻ മോദി 'ഭീകരവിരുദ്ധ-തീവ്രവാദ വിരുദ്ധ' നീക്കമാണ് നോട്ട് നിരോധനമെന്ന് പറഞ്ഞിരുന്നു. വിമർശകരെ വിരട്ടാൻ അത് ഉതകിക്കാണണം. എന്നാൽ, ഭീകരപ്രവർത്തനം കുറഞ്ഞില്ല. മാറ്റിമാറ്റിപറഞ്ഞിട്ടും ഒരൊറ്റ പ്രഖ്യാപിത ലക്ഷ്യംപോലും നേടാനാവാത്ത മഹാദുരന്തമായി മോദിയുടെ നോട്ടുനിരോധനം ചരിത്രത്തിൽ രേഖപ്പെടും. ഇപ്പോൾ നികുതിദായകരുടെ എണ്ണം കൂടിയെന്നതും മറ്റുമായി പുതിയ 'നേട്ടങ്ങൾ' കണ്ടെത്താനുള്ള ശ്രമത്തിലാണ് മോദിയുടെ മന്ത്രിമാർ. നോട്ടുനിരോധനമാകെട്ട ആർ.ബി.െഎയോ ധനമന്ത്രാലയത്തെയോ വിശ്വാസത്തിലെടുക്കാതെ മോദി എടുത്ത തീരുമാനമായിരുന്നുവത്രെ. പറഞ്ഞതെല്ലാം വെറുതെയായിരുന്നു എന്ന് തെളിഞ്ഞിരിക്കെ ചോദ്യം വീണ്ടും ഉയരുന്നു -ആർക്കുവേണ്ടിയായിരുന്നു ഇത്? ആത്മഹത്യ ചെയ്ത സാധാരണക്കാർക്കും ക്യൂവിൽ കഷ്ടപ്പെട്ട ശരാശരി ഇന്ത്യക്കാർക്കും ജീവിതോപാധി നഷ്ടപ്പെട്ട പരലക്ഷം പേർക്കും വേണ്ടി നരേന്ദ്ര മോദി അത് വ്യക്തമാക്കേണ്ടതുണ്ട്. 50 ദിവസം കൊണ്ട് ഗുണഫലം കണ്ടില്ലെങ്കിൽ തന്നെ ജീവനോടെ ചുട്ടുകളയാനും കവലയിൽ വിചാരണ ചെയ്യാനും ആഹ്വാനം ചെയ്തിരുന്നു അദ്ദേഹം. കവലയിലല്ല കോടതിയിൽ അത് വിശദീകരിക്കേണ്ടിവരുംവിധം അദ്ദേഹത്തെ പ്രോസിക്യൂഷന് വിധേയനാക്കാൻ നമ്മുടെ സംവിധാനത്തിന് കഴിയേണ്ടതല്ലേ? അഴിമതിയുടെയും കള്ളപ്പണത്തി​െൻറയും കോലംകാട്ടി നാട്ടുകാരെ ദ്രോഹിച്ച പ്രധാനമന്ത്രിയുടെ നടപടികൊണ്ട് ഗുണം ലഭിച്ചവരുടെ പട്ടിക ഒരു സൂചനയാണ്. പാർട്ടിക്കാരും 'ചങ്ങാതി മുതലാളി'മാരും നോട്ട് നിരോധനാനന്തര കാലത്ത് ആസ്തി വർധിപ്പിച്ചിട്ടുണ്ട്. അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്കിൽ പണം കുന്നുകൂടിയതിനെപ്പറ്റി രാജ്യം കേട്ടതാണ്. സാമ്പത്തിക സംവിധാനങ്ങളെ തകർത്തും ബാങ്കിങ് വ്യവസ്ഥിതിയുടെ വിശ്വാസ്യത നശിപ്പിച്ചും എടുത്ത നിരോധന നടപടി മൂലം നേട്ടമുണ്ടാക്കിയവരിൽ പലരും ബി.ജെ.പി ഫണ്ടിലേക്ക് സംഭാവന നൽകുന്നവരാണെന്ന ആരോപണമുയർന്നിട്ടുണ്ട്. നാട്ടിന് നേരറിയണം. നോട്ടുനിരോധനം പാർലമ​െൻററി സമിതിയോ ജുഡീഷ്യറിയോ അന്വേഷിക്കേണ്ടത് േമാദി അന്ന് ഉയർത്തിക്കാട്ടിയ അഴിമതിരഹിത ഇന്ത്യയുടെ തന്നെ താൽപര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.