കല്ലായിപ്പുഴ ​ൈകയേറ്റം: സംരക്ഷണ സമിതി ഹൈ​േകാടതിയിലേക്ക്​

കോഴിക്കോട്: നഗരത്തെയും സമീപ പ്രദേശങ്ങളെയും വെള്ളപ്പൊക്ക ദുരിതത്തിലാക്കി കല്ലായിപ്പുഴ ൈകയേറിയവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഹൈേകാടതിയെ സമീപിക്കാൻ കല്ലായിപ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. നഗരത്തിലെയും ഉൾപ്രദേശങ്ങളിലെയും മുഴുവൻ വെള്ളവും അറബിക്കടലിലേക്ക് ഒഴുകിപ്പോകേണ്ട പുഴയിലെ ൈകയേറ്റമാണ് വെള്ളപ്പൊക്കത്തിന് കാരണം. ൈകയേറ്റം കാരണം പുഴ ചുരുങ്ങി മഴ വെള്ളത്തിന് ശക്തിയായി കടലിലേക്ക് ഒഴുകുന്നതിനുള്ള തടസ്സം സൃഷ്ടിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ മഴപെയ്തതോടെ വീടുകൾ വെള്ളത്തിലായി. കല്ലായി പുഴയിലെ ൈകയേറ്റങ്ങൾ പൊളിച്ചുനീക്കാൻ ൈകയേറ്റക്കാർ തയാറാകണമെന്നും കല്ലായിപ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കനോലി കനാൽ ശുചീകരിച്ചാലും കല്ലായിപ്പുഴ ൈകയേറ്റം തടയാതെയും പുഴയുടെ നവീകരണ പ്രവൃത്തി നടക്കാതെയും കോഴിക്കോടിനെ രക്ഷിക്കാൻ സാധിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് നഗരത്തിൽ ഇനിയൊരു പ്രളയ ദുരന്തമുണ്ടാവാതിരിക്കാൻ സന്നദ്ധ സംഘടനകളെയും, െറസി. അസോസിയേഷനുകളെയും മറ്റു സംഘടനകളെയും ഉൾപ്പെടുത്തി പുഴ ൈകയേറ്റങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാനും പുഴ സംരക്ഷണസമിതി തീരുമാനിച്ചു. പ്രസിഡൻറ് എസ്.കെ. കുഞ്ഞിമോൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി സ്വാഗതവും കുഞ്ഞാവ മാനാംകളം നന്ദിയും പറഞ്ഞു. പി.പി. ഉമ്മർ കോയ, കെ.പി. രാധാകൃഷ്ണൻ, ഇ. മുജീബ്, കെ.പി. മൻസൂർ സാലിഹ്, നൂർ മുഹമ്മദ്, എസ്.വി. മുഹമ്മദ് അശറഫ്, സി.പി. അബ്ദുറഹിമാൻ, മുജീബ് റഹ്മാൻ, എൻ.വി. അശറഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.