പ്രളയം; മാനസികാരോഗ്യ പദ്ധതിയുമായി ഡയറ്റ് രംഗത്ത്

-പദ്ധതിയുടെ ഭാഗമായ പരിശീലന പരിപാടി ഇന്ന് ജില്ല കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും വടകര: പ്രളയ ദുരന്തനിവാരണ യജ്ഞത്തി​െൻറ ഭാഗമായി കോഴിക്കോട് ഡയറ്റി​െൻറ ആഭിമുഖ്യത്തില്‍ 'ഒരുവിളിപ്പാടരികെ' എന്ന പേരില്‍ മാനസികാരോഗ്യ പദ്ധതി ആവിഷ്കരിച്ചു. ദുരന്തത്തെ അതിജീവിച്ച വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മാനസികാരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുക. ഇതി​െൻറ ഭാഗമായി ശനിയാഴ്ച രാവിലെ 10ന് കോഴിക്കോട് ഇന്‍ഫാന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലന പരിപാടി ജില്ല കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ദൗത്യസേനകള്‍ രൂപവത്കരിച്ച് കൗണ്‍സലിങ് സേവനം ലഭ്യമാക്കുകയാണ് പ്രവര്‍ത്തന രീതി. അധ്യാപകര്‍, സ്കൂള്‍ കൗണ്‍സിലര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്നതാണ് ദൗത്യസേന. വിദ്യാഥികളില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ കരുത്തുപകരുക, ആത്മവിശ്വാസവും പ്രതീക്ഷയും ഉറപ്പാക്കുക, അടിയന്തരാവശ്യം സംബന്ധിച്ച പ്രാദേശിക നിര്‍ദേശങ്ങള്‍ ലഭ്യമാക്കുക, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പിന്തുണ ഉറപ്പിക്കുക എന്നിവയാണ് ലക്ഷ്യം. അധ്യാപകരില്‍ ദുരന്തശേഷമുള്ള സാഹചര്യങ്ങളുടെ കൃത്യമായ അവലോകനം സാധ്യമാക്കുക, രക്ഷാകര്‍ത്താക്കള്‍ക്ക് കൈത്താങ്ങായി വര്‍ത്തിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൗണ്‍സലിങ്, രക്ഷാകര്‍ത്യ ബോധവത്കരണം, ഗൃഹസന്ദര്‍ശനങ്ങള്‍, ഗൃഹാന്തരീക്ഷത്തിലെ കൂടിച്ചേരലുകള്‍ എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രളയ ദുരന്തത്തെക്കാള്‍ ജില്ലയില്‍ പ്രധാനമായും ഉരുള്‍പ്പൊട്ടലും നിപ ഭീതിയും വലിയതോതില്‍ കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ഇത്തരം ബോധവത്കരണത്തിലൂടെ ഏത് വിഷയത്തെയും അഭിമുഖീകരിക്കാന്‍ കരുത്തരാക്കുകയാണ് ലക്ഷ്യമെന്നും മാനസികാരോഗ്യ പദ്ധതി േപ്രാജക്ട് കോഓഡിനേറ്റര്‍ ഡോ. ഭാമിനി 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.