നഗരമൊരുങ്ങുന്നു, ലോകകപ്പ്​ പെരുന്നാളിന്​

കോഴിക്കോട്: ജൂണിൽ പെരുന്നാളിനൊപ്പം എത്തുന്ന ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ കളിക്കമ്പക്കാരുടെ നഗരം ഒരുങ്ങി. നാലു കൊല്ലം നോമ്പു നോറ്റെത്തുന്ന ഒരു മാസത്തെ ഫുട്ബാൾ മാമാങ്കത്തിന് സ്വാഗതമോതി ബോർഡുകൾ നഗരമെങ്ങളും ഉയർന്നുകഴിഞ്ഞു. മിക്കവാറും പെരുന്നാൾ രാവിനാവും ലോകകപ്പ് ഉദ്ഘാടന മത്സരം നടക്കുക. പരമ്പരാഗത വൈരികളായ അർജൻറീനക്കും ബ്രസീലിനുമായാണ് കൂടുതൽ പോസ്റ്റുകളും ബോർഡുകളും. വരുംദിവസങ്ങളിൽ മറ്റ് ആരാധകരും രംഗത്തെത്തും. അർജൻറീനയുടെ കടുത്ത ആരാധകനായ വെള്ളയിൽ സ്വദേശി സഹദ് വെള്ളയിൽ ജങ്ഷനിൽ ത​െൻറ ഹോട്ടലിന് ചുറ്റും ബോർഡുകൾ സ്ഥാപിച്ചു. േഹാട്ടലിെല കുശിനിക്കാരനായ കൊയിലാണ്ടിക്കാരൻ ഹമീദ് (57) അർജൻറീനയുടെ കുപ്പായമിട്ട് പന്ത് തട്ടുന്ന കൂറ്റൻ ചിത്രങ്ങളും തൂക്കിയിട്ടുണ്ട്. അർജൻറീനയുടെ വലിയ ഫാനായ ഹമീദി​െൻറ ചിത്രം, കഴിഞ്ഞ രണ്ട് ലോകകപ്പിലും വെള്ളയിൽ ജങ്ഷനിലുയർന്നിരുന്നു. തിരക്കേറിയ വെള്ളയിൽ ജങ്ഷനിലുള്ള സ്ഥലത്ത് ചെറിയ കളിക്കളവും ഗാലറിയുമൊക്കെ തീർത്ത് ഒന്നിച്ചിരുന്ന് കളി കാണാനുള്ള തയാറെടുപ്പിലാണ് സുഹൃദ് സംഘങ്ങൾ. നൈനാംവളപ്പിലടക്കം നഗരത്തി​െൻറ ഫുട്ബാൾ കമ്പക്കാരുടെ തുരുത്തുകളിൽ ലോകകപ്പ് ആഘോഷമാക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. നോമ്പ് കാലമായതിനാലുള്ള ആലസ്യം വെടിഞ്ഞ് ലോകകപ്പ് അടുക്കുേമ്പാഴേക്കും ആഘോഷവും സജീവമാകും. വലിയ സ്ക്രീനിൽ നഗരത്തിലെങ്ങും ലോകകപ്പ് പ്രദർശനമുണ്ടാവും. പെരുന്നാൾ ദിവസം ലോകകപ്പ് ഫുട്ബാൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച് ആഘോഷങ്ങൾക്ക് തുടക്കമിടാനാണ് നൈനാംവളപ്പിലെ കളിക്കമ്പക്കാരുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.