മെഡിക്കൽ ഷോപ്പിൽനിന്ന്​ 16,000 രൂപ കവര്‍ന്നു

കോഴിക്കോട്: നഗരത്തിലെ മെഡിക്കല്‍ ഷോപ്പിൽ കവർച്ച. നടക്കാവ് വണ്ടിപ്പേട്ടയിലെ സൂര്യ മെഡിക്കല്‍സിൽനിന്ന് 16,000 രൂപയാണ് കവർന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചയാണ് സംഭവം. ഷട്ടറി​െൻറ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചതായിരുന്നു പണം. സമീപത്തെ ആര്‍.എം.എ മൊബൈല്‍സ്, അജിത സ്റ്റോര്‍ എന്നിവിടങ്ങളില്‍ മോഷണശ്രമം നടന്നിട്ടുണ്ട്. നടക്കാവ് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.