പുതിയാപ്പ: പുതിയാപ്പയിൽ ആരംഭിക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ ഫിംഗർ ബോട്ടുജെട്ടി സാേങ്കതികതയിൽ കുരുങ്ങി. പദ്ധതി നിർമാണത്തിന് ടെൻഡർ ഏറ്റെടുക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. കേന്ദ്രത്തിെൻറ 11 കോടി രൂപയുടെ പദ്ധതിയാണ് ഉദ്യോഗസ്ഥ അനാസ്ഥയിൽ നീളുന്നത്. ടെൻഡർ തീയതി നീട്ടിവെക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പുതിയ ജെട്ടി പ്രാവർത്തികമായാൽ ആധുനിക സൗകര്യങ്ങളോടെ ബോട്ടുകൾ നിർത്താനും കടൽക്ഷോഭത്തിൽ ബോട്ടുകൾ തകരുന്നത് ഒഴിവാക്കാനുമാകും. ഇരുനൂറോളം വലിയ ബോട്ടുകളും നൂറ്റമ്പതോളം ചെറിയ ബോട്ടുകളും പുതിയാപ്പയിൽ ഉണ്ട്. വേണ്ടത്ര സ്ഥലസൗകര്യങ്ങൾ ഇല്ലാത്തതിനാൽ അടുത്തടുത്ത് നങ്കൂരമിടുന്നതിനാൽ കടലിളക്കത്തിൽ തമ്മിലിടിച്ച് ബോട്ടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് പതിവാണ്. ഇതുമൂലം വലിയ തുകയാണ് അറ്റകുറ്റപ്പണിക്ക് ചെലവഴിക്കേണ്ടിവരുന്നത്. ബോട്ടുജെട്ടി ഉടൻ യാഥാർഥ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പിക്കും മന്ത്രി എ.കെ. ശശീന്ദ്രനും നിവേദനം നൽകുമെന്ന് മത്സ്യെത്താഴിലാളി കോൺഗ്രസ് യൂനിയൻ ജില്ല പ്രസിഡൻറ് ഉമേശൻ പറഞ്ഞു. നിർമാണ പ്രവൃത്തിക്ക് കൂടുതൽ തുക വേണമെന്നതിനാലാണത്രെ ടെൻഡർ ഏറ്റെടുക്കാൻ ആളുകൾ എത്താത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.