കോടതികളിൽ​ വിചാരണ​ നിർത്തി​െവക്കണമെന്ന്​ ബാർ അസോസിയേഷൻ

കോഴിക്കോട്: നിപ ബാധിച്ച് ജില്ല കോടതി സീനിയർ സൂപ്രണ്ട് ടി.പി. മധുസൂദനൻ മരിച്ചതോടെ ജില്ലയിലെ കോടതികളിൽ വിചാരണ നിർത്തിെവക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ബാർ അസോസിയേഷൻ ഹൈകോടതി രജിസ്ട്രാർക്കും ജില്ല കലക്ടർക്കും കത്ത് നൽകി. മധുസൂദനൻ ചികിത്സയിലായിരിക്കെ ബാർ അസോസിയേഷൻ ജില്ല ജഡ്ജിയെ സമീപിച്ചിരുന്നു. മധുസൂദനുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിലാണ്. ന്യായാധിപന്മാർ എത്തി സിറ്റിങ് നടത്താതെ കേസുകൾ മാറ്റിെവക്കാമെന്നാണ് ബാർ അസോസിയേഷൻ നിർദേശം. നിപ ഭീതിയിൽ കോടതി ജീവനക്കാർ പലരും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.