ആശുപത്രി ജീവനക്കാരെ കൈയേറ്റം ചെയ്തവരെ പിടികൂടണം

കൊടുവള്ളി: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ജനൽച്ചില്ലുകൾ ഉൾപ്പെടെ അടിച്ചുതകർക്കുകയും വ്യാപക നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ.എസ്.സി കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. നിപ്പയും ഡെങ്കിപ്പനിയും മറ്റു പകർച്ചവ്യാധികളും പടരുന്ന സമയം സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ കൊടുവള്ളി ഗവൺമ​െൻറ് ആശുപത്രിയിലെ ജീവനക്കാരുടെ മനോനില തകർക്കുന്ന ഇത്തരം ക്രിമിനലുകളെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഒ.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ഒ.പി. റഷീദ്, ഇ.സി. മുഹമ്മദ്‌, എ.പി. സിദ്ദീഖ്, കെ.സി. ശരീഫ് എന്നിവർ സംസാരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നോട്ടീസ് കൊടുവള്ളി: ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലർ ഉൾപ്പെടെ എട്ട് കെട്ടിട ഉടമകൾക്കെതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിന് നിയമാനുസൃതമായ ഡി ആൻഡ് ഒ ലൈസൻസ് എടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നുണ്ടെന്നും, ഖരമാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കാതെയും, മലിനജല ട്രീറ്റ്മ​െൻറ് സംവിധാനം ഏർപ്പെടുത്താതെയും പരിസരം വൃത്തിഹീനമായ രീതിയിൽ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം ഡി ആൻഡ് ഒ ലൈസൻസ് എടുക്കുന്നതിന് നടപടി സ്വീകരിച്ച് ഉറവിട മാലിന്യ സംസ്കരണ സംവിധാനവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.