വവ്വാലിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘം എത്തി

പേരാമ്പ്ര: നിപ വൈറസി​െൻറ ഉറവിടം കണ്ടെത്തുന്നതിനുള്ള കൂടുതൽ പഠനങ്ങൾക്കായി ആലപ്പുഴ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ധ സംഘം ചങ്ങരോത്ത് സൂപ്പിക്കടയിലെത്തി. വവ്വാലി​െൻറ സാന്നിധ്യം കണ്ടെത്തിയ പള്ളിക്കുന്നിൽ പരിശോധന നടത്തി. വൈറസ് ബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിന് വവ്വാലിനെ പിടികൂടിയിട്ടുണ്ട്. ഈ വവ്വാലിനെ വ്യാഴാഴ്ച പുണെയിൽനിന്നെത്തുന്ന കേന്ദ്രസംഘത്തിന് കൈമാറും. സൂപ്പിക്കടയിൽ നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീടുകൾ സംഘം പരിശോധന നടത്തി. വീട്ടിൽ വളർത്തുന്ന മുയലിനെ നിരീക്ഷണത്തിന് വിധേയമാക്കി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ടെക്നിക്കൽ വിഭാഗത്തിലെ ഡോ. അമൽ, സയൻറിസ്റ്റ് ഡോ. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. ഗ്രാമപഞ്ചായത്ത് അധികൃതരും ചങ്ങരോത്ത് പി.എച്ച്.സി ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.