ഉന്നത വിജയികള്‍ക്ക് അനുമോദനവും മാർഗനിര്‍ദേശ ക്ലാസും

താമരശ്ശേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ഐ ഗേറ്റ് പൂനൂരി​െൻറ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം ഉപഹാരം നല്‍കി. ഫസല്‍ വാരിസ് അധ്യക്ഷത വഹിച്ചു. പി.സി. മുഹമ്മദ് ഗഫൂര്‍ സ്വാഗതം പറഞ്ഞു. മൊയ്തീന്‍കുട്ടി ചേപ്പാല, കെ.കെ. മുനീര്‍, കെ. അബ്ദുല്‍ മജീദ്, ഷമീര്‍ ബാവ, മഹ്ബൂബലി എന്നിവർ സംസാരിച്ചു. ടി.എം. താലിസ് ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. യാത്രയയപ്പ് നൽകി ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കലും സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമുള്ള യാത്രയയപ്പും നടത്തി. പ്രസിഡൻറ് കുട്ടിയമ്മമാണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, മെംബർമാരായ പി.കെ. ഷൈജൽ, മുത്തു അബ്ദുസ്സലാം, കെ.സി. ശിഹാബ്, ഉഷകുമാരി എന്നിവർ സംസാരിച്ചു. മാലിന്യംതള്ളൽ താമരശ്ശേരി ചുരത്തിൽ വീണ്ടും ഈങ്ങാപ്പുഴ: രണ്ടു വർഷത്തോളമായി നിലച്ചിരുന്ന മാലിന്യം തള്ളൽ താമരശ്ശേരി ചുരത്തിൽ വീണ്ടും ആരംഭിച്ചു. ചുരത്തിലെ തകരപ്പാടിക്കടുത്തുള്ള ജലസ്രോതസ്സുകൾക്കിടയിലാണ് കോഴിവേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. ഈ ജലസ്രോതസ്സുകളിൽനിന്ന് പൈപ്പിലൂടെ വെള്ളം ശേഖരിച്ചാണ് വള്ളിയാട്, അടിവാരം, മുപ്പതേക്ര എന്നിവിടങ്ങളിലെ മുന്നൂറിലധികം കുടുംബങ്ങൾ കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഈ ജലസ്രോതസ്സിൽനിന്നും മത്സ്യ മാംസാവശിഷ്ടങ്ങൾ അടിഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. െഡങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സമയത്താണ് സാമൂഹികദ്രോഹികളുടെ കൊടുംക്രൂരത. രണ്ടു വർഷം മുമ്പ് അടിവാരത്ത് പകർച്ചപ്പനി പടർന്നുപിടിച്ചപ്പോൾ ജലസ്രോതസ്സുകൾ മലിനപ്പെട്ടതാണ് കാരണമെന്ന് കണ്ടെത്തി ചുരം സംരക്ഷണ സമിതി പ്രവർത്തകർ രംഗത്തിറങ്ങി മാലിന്യം തള്ളുന്നത് തടഞ്ഞിരുന്നു. മാലിന്യം തള്ളിയവരെ പിടികൂടി തിരിച്ചെടുപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്ത് ചുരം സംരക്ഷണ സമിതി പ്രവർത്തകർ വിട്ടുനിന്നതോടെയാണ് മാലിന്യം വീണ്ടും തള്ളാൻ തുടങ്ങിയത്. വനപാലകരും പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഈ സാമൂഹികദ്രോഹികൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്. ചുരത്തിലെ വനത്തിലും ജലസ്രോതസ്സുകളിലും മാലിന്യങ്ങൾ തള്ളുന്നത് തടഞ്ഞില്ലെങ്കിൽ കുടിവെള്ളം മലിനപ്പെട്ട് താഴ്വാരത്ത് മാരകരോഗങ്ങൾ പടർന്നുപിടിക്കാൻ ഇടവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.