ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്​ക്കളുടെ കൂട്ടം ദുരിതമാകുന്നു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ ബ്ലൂഗ്രീൻ ആൽഗ പ്രതിഭാസം വിട്ടൊഴിഞ്ഞതോടെ നീർനായ്ക്കൾ കൂട്ടമായെത്തുന്നത് ദുരിതമാകുന്നു. കക്കാട്, കാരശ്ശേരി കടവുകളുടെ മുകൾഭാഗത്തും താഴ്ഭാഗത്തുമായി നീർനായ്ക്കൾ വെള്ളിയാഴ്ച കൂട്ടാമായെത്തി. കാരശ്ശേരി പുഴയിലെ പാറപ്പുറത്താണ് വിശ്രമം. ഇപ്പോൾ 20ഓളം നീർനായ്ക്കളാണ് ഇരുവഴിഞ്ഞിയുടെ പല ഭാഗങ്ങളിലുമുള്ളത്. മത്സ്യങ്ങൾ സുലഭമായി കിട്ടുന്നതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേക ശബ്ദമുയർത്തിയാണ് പുഴയിൽ ഇവ ചുറ്റിക്കറങ്ങുന്നത്. പുഴയിൽ കുളിക്കാനും, അലക്കാനും എത്തുന്നവർക്ക് നീർനായ്ക്കൾ ഭീക്ഷണിയായി മാറിയിട്ടുണ്ട്. ഇവയുടെ കൂട്ടമായുള്ള സഞ്ചാരമാണ് ഭീതിയുണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.