'സ്നേഹവും സൗഹൃദവും സമന്വയിച്ച മനസ്സുമായി ജീവിതത്തെ ധന്യമാക്കണം'

മുക്കം: ജനങ്ങൾക്കിടയിൽ പരസ്പരസ്നേഹവും സൗഹൃദങ്ങളും സമന്വയിച്ച മനസ്സുമായി ജീവിതം ധന്യമാക്കണമെന്നും സ്നേഹംകൊണ്ട് മനസ്സുകളെ കീഴടക്കിയ മാതൃകയാണ് പ്രവാചകർ പകർന്നുതന്നതെന്നും കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ അഭിപ്രായപ്പെട്ടു. മുക്കംകടവ് ബുഖാരി മസ്ജിദ് പരിസരത്ത് എസ്.വൈ.എസ് കാരശ്ശേരി സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളോടുപോലും സൗഹൃദത്തി​െൻറയും സ്നേഹത്തി​െൻറയും പെരുമാറ്റങ്ങൾ കാഴ്ചവെച്ച പ്രവാചകരുടെ ജീവിതം വിശ്വാസികൾ ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാൻ മദനി അധ്യക്ഷത വഹിച്ചു. ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, മുഹമ്മദലി ഹാജി, ബഷീർ ഹാജി വലിയപറമ്പ്, സി.കെ. ശമീർ, കെ.ടി. അബ്ദുറഹിമാൻ, പി.സി. ഫിറോസ്, ബഷീർ കീലത്ത്, ജഅഫർ ബാഖവി എന്നിവർ സംസാരിച്ചു. സൂറത്തുൽ മുനാഫിഖൂൻ അടിസ്ഥാനമാക്കിയുള്ള ഖുർആൻ പ്രഭാഷണം 25 വരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.