ഫാഷിസത്തിനെതിരെ ജാഗ്രത പാലിക്കുക ^എം.ഐ. ഷാനവാസ് എം.പി

ഫാഷിസത്തിനെതിരെ ജാഗ്രത പാലിക്കുക -എം.ഐ. ഷാനവാസ് എം.പി ഓമശ്ശേരി: ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഫാഷിസ്റ്റ് കടന്നാക്രമണങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും മതേതര വിശ്വാസികളും മതേതര മുന്നണികളും ഒന്നിച്ചുനിൽക്കേണ്ടത് വർത്തമാനകാലത്ത് വളരെ അനിവാര്യമായിരിക്കുകയാണെന്നും എം.ഐ. ഷാനവാസ് എം.പി. അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല കമ്മിറ്റിയുടെ അഞ്ചാമത് റമദാൻ പ്രഭാഷണത്തി​െൻറ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. എൻ. അബ്ദുല്ല മുസ്ലിയാർ നടമ്മൽ പൊയിൽ പ്രാർഥന നടത്തി. ഉത്തമ കുടുംബിനി എന്ന വിഷയത്തിൽ മഅമൂൻ ഹുദവി വണ്ടൂർ പ്രഭാഷണം നടത്തി. പി.സി. ബയൂസുഫ് ഫൈസി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, പി.ടി. മുഹമ്മദ് കാതിയോട്, സിദ്ദീഖ് നടമ്മൽ പൊയിൽ, എ.എം. അഹമ്മദ് കുട്ടി ഹാജി, എ.കെ. കാതിരി ഹാജി, പി.വി. അബ്ദുല്ല, യു. അഹമ്മദ് കുട്ടി ഹാജി, മണിപ്ര മൊയ്തീൻ ഹാജി, മുഹമ്മദ് ഫൈസി മങ്ങാട്, സി.എ.എം. അലി പാമ്പിഴഞ്ഞപാറ, ഇർഷാദ് പൂളപ്പൊയിൽ എന്നിവർ സംബന്ധിച്ചു. ഹാരിസ് ഹൈതമി തെച്യാട് സ്വാഗതവും മുഹമ്മദ് റിയാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.