അധ്യാപകർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി

കൊടുവള്ളി: കൊടുവള്ളി ബി.ആർ.സി.ക്ക് കീഴിൽ എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിൽ പ്രദേശത്തെ നിർധനരായ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. ബി.പി.ഒ മെഹറലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഡോ. സീമ മുഖ്യാതിഥിയായി. റിസോഴ്സ് പേഴ്സൻ സാബു, പി.ടി. ഷാജിർ, പി.പി. അസീസ്, അഹമ്മദ് കുട്ടി, ഷമീർ, അഹമ്മദ്, റോസി സുഹാന, സുൽഫത്ത് എന്നിവർ സംസാരിച്ചു. ദാറുല്‍ അസ്ഹര്‍ പ്ലസ് വണ്‍ പ്രവേശനം കൊടുവള്ളി: ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ദാറുല്‍ അസ്ഹര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് വിമൻസ് കോളജില്‍ പ്ലസ് വണ്‍ ക്ലാസിലേക്കുള്ള പ്രവേശനം മേയ് 26ന് രാവിലെ 10 മണിക്ക് ദാറുല്‍ അസ്ഹര്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. ചെമ്മാട് ദാറുല്‍ ഹുദ യൂനിവേഴ്‌സിറ്റി സി.പി.ഇ.ടിയുടെ അംഗീകാരത്തോട് കൂടിയുള്ള ത്രിവത്സര കോഴ്‌സിലേക്കാണ് പ്രവേശനം. ഈ വര്‍ഷം എസ്.എസ്.എൽ.സി വിജയിച്ച പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോൺ: 9446256683, 9747380706. അജ്മീർ ഉറൂസ് സമാപിച്ചു കൊടുവള്ളി: പുത്തൂർ കുവ്വച്ചാൽ മസ്ജിദ് ബിലായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അജ്മീർ ഉറൂസും ദിക്ർ വാർഷികവും റമദാൻ പ്രഭാഷണവും സമാപിച്ചു. എൻ. അബ്ദുൽ നാസർ സഖാഫി ഉദ്ഘാടനം ചെയ്തു. പള്ളി കമ്മിറ്റി പ്രസിഡൻറ് കൊയിലാട് കുഞ്ഞി സീതിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ദിഖ്ർ ദുആ സമ്മേളനത്തിന് കെ.എസ്.കെ. തങ്ങൾ ഹൈദ്രൂസി താനൂർ നേതൃത്വം നൽകി. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ഹസൻ ദാരിമി കോളിക്കൽ, അബ്ദുറഷീദ് അഹ്സനി, എ.കെ. അബു മുസ്ലിയാർ, മുജീബ് സഖാഫി, കെ.സി. മാമു ഹാജി, കെ.സി. അബ്ദുറഹിമാൻ, സി.കെ. അബു ഹാജി, കെ.കെ. ബഷീർ, മുഹമ്മദ് സഖാഫി എന്നിവർ സംസാരിച്ചു. കെ.സി. മുഹമ്മദ്ഹാജി സ്വാഗതവും അബ്ദുറഷീദ് കുണ്ടത്തിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.