മുക്കം: കേരള സർക്കാർ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ താലൂക്ക്തല ഹെൽപ് ഡെസ്ക് 'ഫോക്കസ് പോയൻറ്' നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച തുടങ്ങും.18 വരെ നീണ്ടുനിൽക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് സമയം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ്, പ്ലസ് വൺ ഓൺ ലൈൻ അപേക്ഷ എന്നീ വിഷയങ്ങളിൽ ബുധനാഴ്ച രാവിലെ 10 ന് ക്ലാസ് നൽകും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9447337946, 9745803789. കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് റാലി കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി റാലി നടത്തി. റാലി കാഞ്ഞിരമുക്കില്‍ നിന്നുതുടങ്ങി എളേറ്റില്‍ വട്ടോളിയിലെ എന്‍.കെ. അബൂബക്കര്‍ മാസ്റ്റര്‍ നഗരിയില്‍ സമാപിച്ചു. കെ.ടി. റഊഫ്, റാഷിദ് കാരക്കാട്, മുബാറക് ആവിലോറ, മുര്‍ഷിദ് എളേറ്റില്‍, ഉമര്‍ സാലിഹ്, ഫൈസല്‍ പറക്കുന്ന്, റിയാസ് വഴിക്കടവ്, റനീസ് എളേറ്റില്‍, മിസ്ബാഹ് കൈവേലിക്കടവ്, ഇല്യാസ് എളേറ്റില്‍, അജ്മല്‍ പന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.