സ്വീകരണം നല്‍കി

ഉള്ള്യേരി: അങ്കിള്‍ സിനിമയിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ ഗിരീഷ്‌ ദാമോദറിന് ജന്മനാടായ ഉള്ള്യേരിയില്‍ സ്വീകരണം നല്‍കി. ഉള്ള്യേരിയിലെ പൗരാവലിയും ഫ്രണ്ട്സ് വാട്സ്ആപ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുകാവില്‍ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ജോയ് മാത്യു, നടന്‍ കൈലാഷ്, നടി കാര്‍ത്തിക മുരളീധരന്‍, സജി സെബാസ്റ്റ്യന്‍, കെ.എം. സുനില്‍, സരിത തോമസ്‌, ഇബ്രാഹീം പീറ്റക്കണ്ടി, കെ.പി. ഇസ്മാഇൗല്‍ എന്നിവര്‍ സംസാരിച്ചു. ചെറുകാട് കലാസമിതി വാര്‍ഷികം ഉള്ള്യേരി: നോര്‍ത്ത് കന്നൂരിലെ ചെറുകാട് കലാസമിതിയുടെ 40ാം വാര്‍ഷികം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. ഡോ. എം.സി. അബ്ദുന്നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥാലയത്തിലേക്ക് കെ.എം. രാജീവന്‍ സംഭാവന നല്‍കിയ പുസ്തകങ്ങള്‍ താലൂക്ക് ഗ്രന്ഥശാലാ വൈസ് പ്രസിഡൻറ് എന്‍. ആലി ഏറ്റുവാങ്ങി. രവീന്ദ്രന്‍ ആലങ്കോട്, എ.കെ. മണി, പി. നാസര്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ. സജീവന്‍ സ്വാഗതവും എ.പി. അമല്‍ജിത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.