എ.എം.​െഎ പാലേരിക്ക്​ നൂറുമേനി

പാലേരി: മജ്ലിസ് ഏഴാംതരം പൊതുപരീക്ഷയിൽ പാലേരി പാറക്കടവ് അൽമദ്റസത്തുൽ ഇസ്ലാമിയ്യക്ക് നൂറു ശതമാനം വിജയം. തുടർച്ചയായ ആറാം തവയാണ് ഇൗ സ്ഥാപനം മികവു തെളിയിച്ചത്. പരീക്ഷയെഴുതിയ 21 പേരും വിജയികളായി. മൂന്ന് എപ്ലസും എട്ട് എയും എട്ട് ബി പ്ലസും രണ്ട് ബിയും കരസ്ഥമാക്കി. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു. കർഷക കൂട്ടായ്മ പാലേരി: പാലേരി പാറക്കടവ് മഹല്ല് നാട്ടുനന്മ കാമ്പയിനി​െൻറ ഭാഗമായി ഹരിതം കർഷക കൂട്ടായ്മ നിലവിൽ വന്നു. വിഷരഹിത ഭക്ഷ്യസംസ്കാരം മഹല്ലിൽ വളർത്തിയെടുക്കാനും നാട്ടുകാരുടെ കൂട്ടായ്മയിൽ പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കാനും പരിശീലനം നൽകുന്നതിന് ആപ്പറ്റ ചന്ദ്ര​െൻറ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനുമാണ് തീരുമാനം. താൽപര്യമുള്ളവർ 9846046114 എന്ന നമ്പറിൽ ബന്ധപ്പെടണം. വിവാഹം പാേലരി: പാറക്കടവിലെ പരേതനായ കല്ലുള്ളകണ്ടി സത്യ​െൻറ മകൾ അപർണയും കല്ലൂരിലെ പുത്തൂർ നാരായണൻ നായരുടെ മകൻ സജീഷും വിവാഹിതരായി. പാലേരി: തോട്ടത്താങ്കണ്ടി വള്ളിപറമ്പിൽ നാസറി​െൻറ മകൾ റസീനയും പുറമേരി മുതുവടത്തൂർ വടക്കേടത്ത് പോക്കർ ഹാജിയുടെ മകൻ അസ്ലമും വിവാഹിതരായി. പാലേരി: വടക്കുമ്പാട് മൂശാരിക്കണ്ടി പി.കെ. ചന്ദ്രദാസിെൻ മകൾ അൻസിറാസും പേരാമ്പ്ര മൊയോത്ത്ചാൽ ചന്ദ്ര​െൻറ മകൻ നിപിനും വിവാഹിതരായി. പാലേരി: പാറക്കടവിലെ എ.പി. അമ്മദി​െൻറ മകൻ അസ്മറും പിണങ്ങോട് സക്കീറി​െൻറ മകൾ അനീഷ തസ്നിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.